|    Mar 29 Wed, 2017 9:08 am

കൊടുവള്ളി നഗരസഭയില്‍ പ്രചാരണം ചൂടുപിടിക്കുന്നു

Published : 26th October 2015 | Posted By: SMR

കൊടുവള്ളി: നഗരസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാംഘട്ടത്തില്‍. വീടുകള്‍ കയറിയുള്ള പ്രചാരണപരിപാടികള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഡിവിഷന്‍ തലത്തില്‍ പൊതുയോഗവും കുടുംബയോഗങ്ങളും നടത്തിവരുന്നു. കലാജാഥകളും പൊതുസമ്മേളനവും പദയാത്രകളും വരും ദിവസങ്ങളില്‍ നടക്കും.പ്രചാരണ മാധ്യമമായി സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സോഷ്യല്‍മീഡിയയെയാണ്.
വാട്‌സ്അപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ സജീവമായ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലാണ്.ചില ഡിവിഷനുകളില്‍ ഒരേ പാര്‍ട്ടിക്ക് തന്നെ രണ്ടും അതിലധികവും സ്ഥാനാര്‍ഥികളാണുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ നിലനില്‍ക്കുന്ന വിഭാഗീയത തിരഞ്ഞെടുപ്പില്‍ പ്രതികൂലമായ സാഹചര്യം ഒരുക്കുമെന്നാണ് അറിയാന്‍കഴിയുന്നത്.
അഴിമതിവിരുദ്ധ ജനപക്ഷ മുന്നണി 28,29 തിയ്യതികളില്‍ ഹൈവെ പദയാത്രകള്‍ നടത്തുന്നുണ്ട്. നാളെ വൈകീട്ട് ആറിന് കൊടുവള്ളിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് റാലി നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും. 30ന് പദയാത്ര നടക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day