|    Dec 17 Mon, 2018 12:59 pm
FLASH NEWS

കൊടുവള്ളിയില്‍ വീണ്ടും ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം

Published : 27th August 2018 | Posted By: kasim kzm

കൊടുവള്ളി: കൊടുവള്ളിയില്‍ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം തുടര്‍ക്കയാവുന്നു. കൊടുവള്ളിയില്‍ ഫാസ്റ്റ്ഫുഡ് കട നടത്തുന്ന ആലപ്പുറായില്‍ അബ്ദുല്‍ കരീമി(40)നെയാണ് ഒരു സംഘം കുത്തിയും അടിച്ചും പരിക്കേല്‍പ്പിച്ചത്. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം യാതൊരു പ്രകോപനം കൂടാതെ കടയുടമയോട് കയര്‍ക്കുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നു. കുത്തില്‍ നിന്നും ഒഴിഞ്ഞ് മാറിയതിനിടെ കൈവിരലിന് മുറിവേറ്റു. ശരീരമാസകലം മര്‍ദത്തിന്റെ പാടുകളുണ്ട്. അബ്ദുല്‍ കരീമിനെ വെണ്ണക്കാട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ ഫര്‍ണിച്ചറുകളും പാത്രങ്ങളും സംഘം അടിച്ചു തകര്‍ത്തു. മാസങ്ങള്‍ക്കു മുമ്പ് കൊടുവള്ളി പിഎസ്‌കെ ലോഡ്ജ് ഉടമ ഷൗക്കത്തിനെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. ലഹരിക്കടിമപ്പെട്ട സംഘം രാത്രി കാലങ്ങളില്‍ കൊടുവള്ളി ടൗണിന്റെ വിവിധയിടങ്ങളില്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും പ്രതികരിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss