|    Apr 19 Thu, 2018 11:06 pm
FLASH NEWS

കൊടുവള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട

Published : 14th February 2016 | Posted By: SMR

കൊടുവള്ളി: കൊടുവള്ളിയില്‍ ഏഴ് കിലോ കഞ്ചാവുമായി കാസര്‍കോഡ് സ്വദേശി പിടിയില്‍. കാസര്‍കോഡ് മഞ്ചേശ്വരം ഗുഡ് ഡേ ഹൗസില്‍ അഷ്‌റഫ് (39) ആണ് പിടിയിലായത്.
കൊടുവള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇന്നലെ രാവിലെ 9.30 ഓടെ കൊടുവള്ളി സിഐ എ പ്രേംജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. രാവിലെ ബാഗുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇദ്ദേഹമെന്ന് പോലിസ് പറഞ്ഞു. കൊടുവള്ളിയിലും പരിസരങ്ങളിലും ലഹരി ഉപയോഗവും വില്‍പനയും വ്യാപകമാണെന്ന പരാതിയില്‍ പോലിസ് നടപടി ശക്തമായിരിക്കയാണ്. പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss