|    Oct 20 Sat, 2018 8:37 am
FLASH NEWS

കൊടുവള്ളിയില്‍ ലഹരി-ഗുണ്ടാ മാഫിയക്കെതിരേ പ്രതിഷേധം ശക്തം

Published : 28th August 2018 | Posted By: kasim kzm

കൊടുവള്ളി: ലഹരി മാഫിയ ഗുണ്ടാ സംഘങ്ങളെ നിലക്ക് നിര്‍ത്താന്‍ പോലിസുമായി സഹകരിച്ച് ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് കാരാട്ട് റസാഖ് എംഎല്‍എ. അതിനാവശ്യമായ എല്ലാ ശ്രമങ്ങളൊടൊപ്പവും നാട്ടാകാരൊടൊപ്പമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍ ലഹരി മാഫിയ സംഘം കച്ചവടക്കാരനെ കുത്തിപ്പിരിക്കേല്‍പ്പിച്ചതിനെതിരെ കേരള വ്യാപാര വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോള്‍ഡന്‍ സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സി പി അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴസണ്‍ ശരീഫ കണ്ണാടിപോയില്‍, വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദു ഹാജി, ഷറഫുദ്ധീന്‍, അരവിദ്ധാക്ഷന്‍, സി എം ഗോപാലന്‍, സലിം നെച്ചൂളി, ആര്‍ സി സുബൈര്‍, ഒ പി ഐ കോയ, ഒ പി റഷീദ്, ഒ കെ നജീബ്, ടി കെ അത്തിയത്ത്, വ്യാപാരി വ്യവസായി മണ്ഡലം ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്ല, ടി പി അര്‍ഷാദ് കേരള വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി ടി എ ലത്തീഫ് ,വൈസ് പ്രസിഡന്റ് വി എം അബ്ദുല്‍ ഖാദര്‍ സംസാരിച്ചു.
പൊതുയോഗത്തിന് മുന്നോടിയായ് നടന്ന പ്രതിഷേധ പ്രകടനത്തിന് പി ടി എ ലത്തീഫ്, എം അബ്ദുല്‍ ഖാദര്‍, സൈതു, ടി പി അര്‍ഷാദ്, ടി കെ അത്തിയത്ത്, ആര്‍ സി ഷമീര്‍, നാഫി, അനുഗ്രഹ റഷീദ്, നാസിം നേതൃത്വം നല്‍കി. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം തുടച്ചു നീക്കാന്‍ ഒന്നിച്ചു നിന്നാല്‍ സാധിക്കുമെന്നും സഹകരിക്കുമെന്നുമുള്ള മുഴുവന്‍ നേതാക്കളുടെയും വാഗ്ദാനവും ജനകീയ കൂട്ടായാമ രൂപം കൊണ്ടതും കൊടുവള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹിക വിരുദ്ധപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss