|    Oct 19 Fri, 2018 1:28 pm
FLASH NEWS

കൊടുമ്പ് നിവാസികള്‍ ചോദിക്കുന്നു; ‘ഒരു തൂക്കുപാലമെങ്കിലും’

Published : 29th September 2017 | Posted By: fsq

 

കൊടുമ്പ്: പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഒരു പാലം എന്ന കൊടുമ്പ് പാളയം നിവാസികളുടെ സ്വപ്‌നം ഇനിയും യാഥാര്‍ഥ്യമായില്ല. കുരുന്നുകള്‍ മുതല്‍ വൃദ്ധര്‍ വരെ പാളയത്ത് നിന്ന് അക്കരെയെത്തണമെങ്കില്‍ ജീവന്‍ പണയപ്പെടുത്തണം. പുഴക്കുകുറുകെ ഒരു പാലമെന്നത് കാലങ്ങളായി ഇവര്‍ക്കു സ്വപ്‌നം മാത്രമാണ്. പുഴകടക്കാന്‍ ഇന്നും ചങ്ങാടം വലിക്കാടെ തരമില്ല. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ ജോലിക്ക്‌പോകുന്നവര്‍ വരെ ഇവിടെ അക്കരെ കടക്കാന്‍ ചങ്ങാടം വലിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഭരണപരിഷ്‌കാര ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച മുഖ്യമന്ത്രിയായിട്ടുപോലും കൊടുമ്പ് പാളയത്തുകാരുടെ ദുരിതത്തിന് പരിഹാരം കാണാനായിട്ടില്ല. കൊടുമ്പ് പാളയത്തെ വിദ്യാര്‍ഥികള്‍ ചങ്ങാടം വലിച്ച് മറുകരയെത്തുന്ന ചിത്രം സാമുഹിക മാധ്യങ്ങളില്‍ വൈറലായിട്ടുണ്ടെങ്കിലും അധികാരികള്‍ അറിഞ്ഞ മട്ടില്ല. തിരുവാലത്തൂരില്‍ പാലമുള്ളതാണ് പാളയത്തിന്റെ ആവശ്യം നിരാകരിക്കാന്‍ അധികൃതര്‍ പറയുന്ന ന്യായം. എന്നാല്‍ കേവലം നൂറുമീറ്റര്‍ പുഴ താണ്ടിയാല്‍ അക്കരയെത്തുമെന്നിരിക്കെ, പാലം വഴികടക്കാന്‍ തിരുവാലത്തുരിലെത്താന്‍ 3 കിലോമീറ്റര്‍ സഞ്ചരിക്കണം. പാളയം, ഓലശ്ശേരി, ചിറപ്പാടം തുടങ്ങിയ പ്രദേശങ്ങളിലായി 130 ഓളം കുടുംബങ്ങളാണ് കാലങ്ങളായി ചങ്ങാടം വലിച്ച് പുഴ കടക്കുന്നത്. കനത്തമഴയുണ്ടായാല്‍ സര്‍ക്കാര്‍ അവധി നല്‍കിയില്ലെങ്കിലും ഇവിടുത്തെ വിദ്യാര്‍ഥികള്‍ പഠനം മുടക്കേണ്ടി വരും. തൂക്കുപാലം നിര്‍മിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും നടപ്പായില്ല. തട്ടേക്കാട് ബോട്ടു ദുരന്തവും അരീക്കോട്ടെ പുഴയിലുണ്ടായ ദുരന്തത്തിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ കൊടുമ്പ് പാളയത്തെത്തി സ്ഥിതിഗതികളാരാഞ്ഞ് പാലം നിര്‍മക്കുമെന്ന് പറഞ്ഞ് പോയ ഉദ്യോഗസ്ഥര്‍ പിന്നീട് ഇതുവഴി വന്നിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss