|    Aug 21 Mon, 2017 6:34 am
FLASH NEWS

കൊടുമണ്ണില്‍ അപൂര്‍വ ത്വക് രോഗം : പ്രത്യേകതരം ചെള്ളുകളെ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം ശേഖരിച്ചു

Published : 8th August 2017 | Posted By: fsq

 

അടൂര്‍: കൊടുമണ്‍ അങ്ങാടിക്കല്‍ പ്ലാന്റേഷന്‍ പ്രദേശത്ത് ഒരുകുട്ടിക്ക് അപൂര്‍വ ത്വക് രോഗം ബാധിച്ചതുമായി ബന്ധപ്പെട്ട് ഡിഎംഒയുടെ ചുമതല വഹിക്കുന്ന ഡോ.എല്‍ അനിതാകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പ്രദേശത്ത് നിന്ന് ചില പ്രത്യേകതരം ചെള്ളുകളെ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗം ശേഖരിച്ചു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി തിരുവനന്തപുരത്തുള്ള എന്‍ഡോമോളജി വിഭാഗത്തിലേക്ക് ഉടന്‍ നല്‍കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ ഫീവര്‍ സര്‍വേ, സ്‌പ്രേയിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. പുതുതായി ആര്‍ക്കും അലര്‍ജി രോഗം ബാധിച്ചിട്ടില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ സി ജി ശശിധരന്‍, എം ആര്‍ അനില്‍കുമാര്‍, എപ്പിഡമോളജിസ്റ്റ് പ്രിന്‍സ് അലക്‌സാണ്ടര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂലിറ്റ് അംഗങ്ങള്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക