|    Aug 20 Mon, 2018 4:18 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കൊടുങ്ങല്ലൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

Published : 4th August 2018 | Posted By: AAK

റിയാദ്: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നൗഷാദ് കൊല്ലംപറമ്പില്‍ (48) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. 18 വര്‍ഷമായി റിയാദ് ബത്തയിലെ ബഖാല ജീവനക്കാരനായിരുന്നു. ആറുമാസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം രണ്ടുമാസം മുമ്പാണ് പുതിയ വിസയില്‍ തിരിച്ചെത്തിയത്. ഇഖാമ മെഡിക്കല്‍ കഴിഞ്ഞ് റൂമിലെത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദ് ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ ആബിത. മക്കള്‍ അന്‍സിയ, അന്‍ഷാദ്. മരുമകന്‍ താജുദ്ദീന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss