|    Aug 17 Thu, 2017 11:28 am
FLASH NEWS

കൊടുങ്ങല്ലൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു

Published : 6th August 2017 | Posted By: fsq

 

കൊടുങ്ങല്ലൂര്‍: ചന്തപ്പുര, കോട്ടപ്പുറം മേഖലകളില്‍ അധികൃതരുടെ മൂക്കിന് താഴെ കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നതായി പരാതി. ദേശിയപാത 17ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുര മുതല്‍ കോട്ടപ്പുറം പാലം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരപരിധിയിലാണ് കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നത്. കൊടുങ്ങല്ലൂര്‍ സിഐ ഓഫിസും പോലിസ് കണ്‍ട്രോള്‍ റൂം ഓഫിസും ദേശിയപാതയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ദേശിയപാതയില്‍ നിന്ന് 100 മീറ്റര്‍ കിഴക്ക് മാറി കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷനും ദേശിയപാതയില്‍ നിന്ന് 100 മീറ്റര്‍ കിഴക്ക് തെക്ക് ഭാഗത്തായി എക്‌സൈസ് ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്.സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടാണ് വില്‍പ്പന സംഘം കഞ്ചാവ് എത്തിച്ചുകൊണ്ടിരിക്കുന്നത്.കഞ്ചാവ് വില്‍പ്പനക്കാരുടെ ഏജന്റായി നിരീക്ഷണ സംഘവും കൊടുങ്ങല്ലൂരിന്റെ വിവിധ കേന്ദ്രങ്ങളില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പോലിസ്-എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ സ്‌റ്റേഷനില്‍ നിന്ന് വാഹനങ്ങളില്‍ പുറപ്പെടുമ്പോള്‍ തന്നെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നവര്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഉയര്‍ന്ന വിലക്കാണ് വിദ്യാര്‍ഥികള്‍ കഞ്ചാവ് വാങ്ങുന്നത്. ഏജന്റുമാരായ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വില്‍പന സംഖ്യയുടെ കമ്മീഷന്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ കൊടുക്കുന്നുണ്ട്. രാവും പകലും പോലിസ്-എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ പണിയെടുക്കുന്നുണ്ടെങ്കിലും കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടുവാന്‍ കഴിയുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക