|    Apr 24 Mon, 2017 8:45 pm
FLASH NEWS

കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം; വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ക്ക് രൂപം നല്‍കും

Published : 19th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തില്‍ വരള്‍ച്ച നേരിടുന്നതിനായി കനാല്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇതിന് രണ്ട് ലക്ഷം രൂപയില്‍ താഴെ വരുന്ന പദ്ധതികള്‍ക്ക് ജില്ലാ കലക്ടറുടെ  വരള്‍ച്ച ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.അഡ്വ. വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാനലുകള്‍ കുളങ്ങള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തദ്ദേശ്വസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശേഖരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുനും ധാരണയായി. മണ്ഡലത്തില്‍ വരള്‍ച്ച നേരിടുന്നതിന് ചെക്ക് ഡാമുകള്‍ നിര്‍മിക്കാനും അതിനായുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ഒരു വാര്‍ഡില്‍ ഒരു ജലസംഭരണി എന്ന സര്‍ക്കാര്‍ തീരുമാനം യോഗത്തില്‍ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ടി എം രാധാകൃഷ്ണന്‍, കൂഴൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ ഡി പോള്‍സണ്‍, ദുരന്ത നിവാരണസെല്‍ ഡെപ്യൂട്ടി കലക്ടര്‍ ഗ്രേസി തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍  പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day