|    Jul 24 Mon, 2017 12:20 pm
FLASH NEWS

കൊടുങ്ങല്ലൂര്‍ നഗരസഭ; 8 കോടി രൂപയുടെ കെയുആര്‍ഡിഎഫ്‌സി വായ്പ അടച്ചുതീര്‍ത്തതായി ചെയര്‍മാന്‍

Published : 20th October 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ വായ്പായിനത്തില്‍ കെയുആര്‍ഡിഎഫ്‌സിക്ക് നല്‍കാനുണ്ടായിരുന്ന 8 കോടിയോളം രൂപ അടച്ചു തീര്‍ത്തതായി നഗരസഭാ ചെയര്‍മാന്‍ സിസി വിപന്‍ചന്ദ്രന്‍ അറിയിച്ചു. നഗരസഭയുടെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത 2 കോടി രൂപയുടെ വായ്പയാണ് പലിശ സഹിതം 8 കോടി രൂപയായി ഉയര്‍ന്നത്. നഗരസഭയുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ട കുടിശിക കെയുആര്‍ഡിഎഫ്‌സിയുമായുണ്ടാക്കിയ ധാരണ പ്രകാരം അടച്ചു തീര്‍ക്കുകയായിരുന്നു. നഗരസഭയ്ക്ക് ലോക ബാങ്കില്‍ നിന്ന് 77 ലക്ഷം രൂപ ധനസഹായം ലഭിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിച്ചു. നഗരസഭയുടെ 2016-17 വര്‍ഷത്തെ പദ്ധതിക്ക് അനുമതി ലഭിച്ചതായും ചെയര്‍മാന്‍ അറിയിച്ചു. 331 പദ്ധതികള്‍ക്കായി 26 കോടി 19 ലക്ഷത്തി 93,153 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭവനനിര്‍മാണം, പട്ടികജാതിക്കാരായ പെണ്‍കുട്ടികള്‍ക്ക് വിവാഹധന സഹായം തുടങ്ങിയ വിവധ പദ്ധതികള്‍ അനുമതി ലഭിച്ചതില്‍ ഉള്‍പ്പെടും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെഎസ് കൈസാബ്, സി കെ രാമനാഥന്‍, പി എന്‍ രാമദാസ്, തങ്കമണി സുബ്രഹ്മമണ്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക