|    Jan 18 Wed, 2017 7:40 pm
FLASH NEWS

കൊടുങ്ങല്ലൂര്‍ നഗരത്തിലെ ഫഌക്‌സ് ബോര്‍ഡുകള്‍ യാത്രികര്‍ക്ക് ഭീഷണിയാവുന്നു

Published : 8th October 2016 | Posted By: Abbasali tf

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരത്തില്‍ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക സംഘടനകള്‍ വെച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊടുങ്ങല്ലൂര്‍ നഗര പരിധിക്കുള്ളില്‍ വെക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ക്ക് നഗരസഭയുടെ അംഗീകാരവും പോലിസിന്റെ അനുമതിയും ഉണ്ടെങ്കിലേ ഫഌക്‌സ് ബോര്‍ഡുകള്‍ വെക്കുവാന്‍ പാടുള്ളുവെന്നും പരിപാടികള്‍ക്ക് മുന്നോടിയായി അഞ്ചു ദിവസം മുമ്പ് ബോര്‍ഡുകള്‍ വെക്കേണ്ടതാണെന്നും പരിപാടി കഴിഞ്ഞാല്‍ പിറ്റെ ദിവസം ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും 2014 മാര്‍ച്ച് മാസം 20ാം തിയ്യതി കൂടിയ സര്‍വ കക്ഷിയോഗത്തിലാണ് ബന്ധപ്പെട്ടവര്‍ തീരുമാനമെടുത്തത്. 20 അടി മുതല്‍ 80 അടി വരെ നീളമുള്ള ബോര്‍ഡുകളാണ് കൊടുങ്ങല്ലൂര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ പോലും വെച്ചുകൊണ്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂരിലെ സിഐയായിരുന്ന കെ സി പീറ്ററും എസ്‌ഐ പി കെ പത്മരാജനും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനം കാറ്റില്‍ പറത്തിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ സമയം കഴിഞ്ഞിട്ടും മാറ്റാത്ത ബോര്‍ഡുകള്‍ മാറ്റുവാന്‍ പോലിസ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് കൊടുക്കുകയും മാറ്റാത്ത ബോര്‍ഡുകള്‍ പോലിസ് മാറ്റി ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പോലും ഇരിക്കുന്ന ബോര്‍ഡുകള്‍ സമയം കഴിഞ്ഞിട്ടും മാസങ്ങളോളം അതേ സ്ഥലത്ത് വെച്ചിരിക്കുകയാണ്. ബോര്‍ഡുകള്‍ മൂലം കോടതിയും താലൂക്ക് ഓഫിസും ഉള്‍പ്പെടെയുള്ള കെട്ടിടം പോലും കാണുന്നില്ല. ബോര്‍ഡില്‍ തട്ടി അപകടങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും യാതൊരു നടപടിയും എടുക്കുന്നുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക