|    Jan 23 Mon, 2017 2:02 pm
FLASH NEWS

കൊടുംവളവുകളും വീതിക്കുറവും അപകടം വരുത്തുന്നു

Published : 1st July 2016 | Posted By: SMR

പേരാമ്പ്ര: മുളിയങ്ങല്‍-കൂരാച്ചുണ്ട് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. 12 വര്‍ഷം മുമ്പ് നവീകരിച്ച റോഡിന്റെ അവസ്ഥ ഇപ്പോള്‍ വളരെ പരിതാപകരമാണ്. നൊച്ചാട്, കായണ്ണ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡില്‍ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. കൊടും വളവും കുത്തനെയുള്ള കയറ്റവും റോഡില്‍ അപകടാവസ്ഥ സൃഷ്ടിക്കുന്നു. മുളിയങ്ങല്‍ മുതല്‍ കായണ്ണ വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ 14 വളവുകളാണുള്ളത്. റോഡ് ഇരു ഭാഗത്തും ഇടിഞ്ഞതോടെ വീതിയും നന്നേ കുറവാണ്. എതിര്‍ദിശയി ല്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് വഴികൊടുക്കാന്‍ സൗകര്യമുള്ള സ്ഥലം നോക്കി പിന്നോട്ട് എടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
കൂരാച്ചുണ്ടിലേക്ക് മൂന്നു ബസ്സും ബാലുശ്ശേരി, കരികണ്ടന്‍പാറ റൂട്ടില്‍ എട്ടോളം ബസ്സുകളും സര്‍വീസ് നടത്തുന്നുണ്ട്. ജീപ്പ് സര്‍വീസ് വര്‍ഷങ്ങളായി തുടരുന്ന പ്രധാന റോഡാണിത്. റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക