|    Apr 24 Tue, 2018 10:24 pm
FLASH NEWS

കൊടുംചൂടിലും തളരാതെ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

Published : 7th May 2016 | Posted By: SMR

ആലപ്പുഴ: കൊടുംചൂടിലും തളരാരതെ വോട്ടുറപ്പിക്കാന്‍ വാഹനപര്യടനവുമായി സ്ഥാനാര്‍ഥികള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ലാലി വിന്‍സെന്റിന്റെ തിരഞ്ഞെടുപ്പ് വാഹനപര്യടനം കാട്ടൂരില്‍ നടന്നു. മാരന്‍കുളങ്ങര, സര്‍വോദയപുരം, കാട്ടൂര്‍, വളവനാട്, പൊള്ളത്തൈ, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സ്വീകരണം.
സര്‍വോദയപുരത്തെ മാലിന്യ പ്രശ്‌നങ്ങളും, തീരദേശത്ത് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന യാതനങ്ങളും നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പരാതി പറഞ്ഞു.രാവിലെ വലിയ കലവൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം എക്‌സല്‍ ഗ്ലാസ് കമ്പനിക്ക് മുമ്പില്‍ നിന്നായിരുന്നു തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിയുടെ വാഹനപര്യടനം ആരംഭിച്ചത്. സര്‍വോദയപുരം, ഒമനപ്പുഴ, പാതിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ മരണവീടുകളിലും അഡ്വ. ലാലി വിന്‍സെന്റ് എത്തി കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ചു.
ഉച്ചക്ക് ആലപ്പുഴ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. ഇന്ന് രാവിലെ 7ന് മാരാരിക്കുളത്ത് വീടുകളിലുള്ള പര്യടനവും വൈകിട്ട് മൂന്നിന് ആര്യാട് മണ്ഡലത്തില്‍ വാഹനപര്യടനവും നടത്തും. ഇടതുപമുന്നണി അമ്പലപ്പുഴ സ്ഥാനാര്‍ഥി ജി സുധാകരന്റെ രണ്ടാംഘട്ട മണ്ഡല പര്യടനം ആരംഭിച്ചു. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്തിലെ ജോണിന്റെ കടക്ക് സമീപത്തുനിന്നും പര്യടനം ആരംഭിച്ച് ചുങ്കം കിഴക്ക് സമാപിച്ചു. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, കളര്‍കോട്, തിരുവമ്പാടി, മുല്ലയ്ക്കല്‍ എന്നീ മേഖലകളിലായി 16 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
ജോണിന്റെ കടക്ക് സമീപം, ലൂര്‍ദ്മാതാ പള്ളിക്ക് സമീപം, അജിയുടെ വസതിക്ക് സമീപം, പറവൂര്‍ എന്‍എസ്എസ്-ന് സമീപം, കോയാവെളി, ആലുംപറമ്പ് കണ്ണന്റെ വസതി, ചാലുങ്കല്‍, പള്ളിക്കുന്ന്, ഹൗസിങ് കോളനിക്ക് സമീപം, കൊന്നക്കാപ്പള്ളി, ആഞ്ഞിലിപ്പറമ്പ്, തിരുമല വടക്കേനട, നാടാരുചിറ, വറുത്തുക്കുത്തിച്ചിറ, ശീമാട്ടിക്ക് പടിഞ്ഞാറ് ഭാഗം, ചുങ്കം കിഴക്ക് എന്നിവിടങ്ങളില്‍ ആയിരുന്നു സ്വീകരണം. വിവിധ കേന്ദ്രങ്ങളില്‍ ആര്‍ നാസര്‍, എച്ച് സലാം, ജി കൃഷ്ണപ്രസാദ്, പി പി ചിത്തരഞ്ജന്‍, കമാല്‍ എം മാക്കിയില്‍, എ ഓമനക്കുട്ടന്‍, അഡ്വ.മനു സി പുളിയ്ക്കല്‍, കുഞ്ഞുമോള്‍ സജീവ്, അജയ് സുധീന്ദ്രന്‍, അലിയാര്‍ എം മാക്കിയില്‍, ബി നസീര്‍, ലിജിന്‍ പടിശ്ശേരി വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
ഇന്ന് ആലപ്പുഴയിലെ സ്റ്റേഡിയം മേഖലയിലെ സറിനാസിന് സമീപത്തുനിന്നും പര്യടനം ആരംഭിച്ച് ഇര്‍ഷാദ് പള്ളിക്ക് സമീപം സമാപിക്കും. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ഥി പി തിലോത്തമന്‍രാവിലെ കുറുപ്പംകുളങ്ങര മേഖലയില്‍ ജന്മനാടായ തൃപ്പൂരക്കുളങ്ങര, പട്ടശേരി, വി വി ഗ്രാമം മേഖലകളിലെ വീടുകള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ കണ്ടു. ഉച്ചയോടെയാണ് എല്‍ഡിവൈഎഫ് നേതാക്കളോടും പ്രവര്‍ത്തകരരോടും ഒപ്പമാണ് ചേര്‍ത്തല നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ വ്യാപാരധനകാര്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാരെ കണ്ടത്. ടി ടി ജിസ്‌മോന്‍, അഡ്വ. ഉദേഷ് യു കൈമള്‍, ബൈരഞ്ജിത്ത്, ഹെബിന്‍ദാസ്, സല്‍മ സുനില്‍, ഒ എ ആഘോഷ്, പി എസ് പുഷ്പരാജ്, പി വി ഗിരീഷ്‌കുമാര്‍, എസ് പി സുമേഷ്, ബോബി ശശിധരന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
തുടര്‍ന്ന് മുഹമ്മ മുസ്‌ലിംപള്ളി, തൈക്കലില്‍ സപ്താഹവേദി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം ചേര്‍ത്തല മുനിസിപ്പല്‍ മൈതാനിയില്‍ എല്‍ഡി എഫ് പൊതുയോഗത്തില്‍ സംബന്ധിച്ചു. ശേഷം വടക്കേയങ്ങാടി കവലയിലെയും പരിസരത്തെയും വ്യാപാരസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രചാരണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss