|    Oct 19 Thu, 2017 6:26 pm
FLASH NEWS

കൊടിയത്തൂര്‍ മണ്ഡലം:  യുഡിഎഫ് കണ്‍വന്‍ഷനില്‍ സംഘര്‍ഷം; ഒരു വിഭാഗം ബഹിഷ്‌കരിച്ചു

Published : 13th April 2016 | Posted By: SMR

മുക്കം: കൊടിയത്തൂര്‍ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഒരുവിഭാഗം യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി. പാര്‍ട്ടിയില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്ത ബഷീര്‍ പുതിയോട്ടിലിനെ തിരിച്ചെടുത്തതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
ബഷീറിന്റെയും ഒപ്പം പുറത്താക്കിയ മുനീറിന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എരഞ്ഞിമാവില്‍ നിന്ന് പ്രകടനമായി എത്തുകയായിരുന്നു. ഇവരെ തടയാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നൂറില്‍പ്പരം വരുന്ന പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷന്‍ സ്ഥലത്തേക്ക് പ്രവേശിച്ചു. ഇത് മറുവിഭാഗം ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതോടെ യുഡിഎഫ് ഉന്നതാധികാര സമിതി അംഗം ബാബു പൊലുകുന്ന്, ഡികെഡിഎഫ് നേതാവ് ബാബു പരവരി, കണ്ണന്‍ ചെറുവാടി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം മുദ്രാവാക്യം വിളിച്ച് കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
എംഎല്‍എ സി മോയിന്‍കുട്ടി, സ്ഥാനാര്‍ത്ഥി ഉമ്മര്‍ മാസ്റ്റര്‍, ലീഗ് ജില്ലാ സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ഡിസിസി സെക്രട്ടറി സി.ജെ ആന്റണി, ബാബു കെ പൈക്കാട്ടില്‍, എം ടി അഷ്‌റഫ്, മോയന്‍ കൊളക്കാടന്‍ എന്നിവര്‍ നോക്കി നില്‍ക്കേയാണ് സംഘര്‍ഷമുണ്ടായത്. ഏറെ നേരം പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചങ്കിലും ഇറങ്ങി പോയവര്‍ തിരിച്ചു വരാന്‍ കൂട്ടാക്കിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക