|    May 23 Tue, 2017 12:52 am
FLASH NEWS

കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനമാരംഭിച്ചു

Published : 2nd July 2016 | Posted By: SMR

മുക്കം: കൊടിയത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം തുടങ്ങി. കാരശേരി, ചാത്തമംഗലം, കഴുപറമ്പ് പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും നിരവധി പേരാണ് ഈ സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം ജോര്‍ജ് എം തോമസ് എംഎല്‍എ നിര്‍വഹിച്ചു.
സംസ്ഥാനത്ത് ആരോഗ്യരംഗം സാധാരണക്കാരന് പ്രാപ്യമാവുന്ന സ്ഥിതി വരണമെന്നും ആധുനിക ചികിത്സ പാവപ്പെട്ടവനുകൂടി ചുരുങ്ങിയ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്‌ന വിശ്വനാഥ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ചന്ദ്രന്‍, ഡോ.ബാബുരാജ്, ഡോ. സുഗതകുമാരി, കെ വി അബ്ദുറഹിമാന്‍, സാബിറ തറമ്മല്‍, കെ സാറ, ചേറ്റൂര്‍ മുഹമ്മദ്, കരീം കൊടിയത്തൂര്‍, കെ ടി മന്‍സൂര്‍, ഡോ. വിജയന്‍, സത്താര്‍ കൊളക്കാടന്‍, അസ്സന്‍കുട്ടി കലങ്ങോട്ട്, റസാഖ് കൊടിയത്തൂര്‍, റഫീഖ് കുറ്റേട്ട്, നിസാര്‍ കൊളായി, ഡോ. നൗഷാദ് സംസാരിച്ചു.
നാഷനല്‍ ഹെല്‍ത്ത് മിഷനും ഗ്രാമപ്പഞ്ചായത്തും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മി റ്റിയും ചേര്‍ന്നാണ് മുഹമ്മദ് അബ്ദുറഹിമാന്റെ നാമധേയത്തിലുളള ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ലാബ് സ്ഥാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day