|    Jan 24 Tue, 2017 4:48 pm
FLASH NEWS

കൊടിയത്തൂര്‍ തടായിക്കുന്നില്‍ ലഹരിമാഫിയ വിലസുന്നു

Published : 8th October 2016 | Posted By: Abbasali tf

മുക്കം: കൊടിയത്തൂര്‍ തടായിക്കുന്ന് പ്രദേശം മദ്യം, കഞ്ചാവ്, ചീട്ടുകളി സംഘത്തിന്റെ കേന്ദ്രമായി മാറുന്നു. രാത്രികാലത്ത് പ്രദേശത്ത് താമസിക്കാന്‍ ലഹരി മാഫിയ പ്രത്യേക സൗകര്യം വരെ ഒരുക്കിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍,പോലിസുകാരില്‍ ചിലര്‍ ലഹരി മാഫിയക്ക് കൂട്ടുനില്‍ക്കുന്നതായും നാട്ടുകാര്‍ പറഞ്ഞു. ആയിരക്കണക്കിന് വിദ്യാര്‍ഥികളുള്ള കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാദി റഹ്മ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വാദി റഹമ ഓര്‍ഫനേജ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. വൈകീട്ട് ആറു മണിയോടെയാണ് നാനാ ഭാഗങ്ങളില്‍ നിന്നായി ചീട്ടുകളി സംഘം എത്തുന്നത്. പല പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ സ്ഥിരമായി വരികയും പോവുകയും ചെയ്യുന്നു.അതിനാല്‍, സന്ധ്യയോടെ ഈ ഭാഗത്തു കൂടി സഞ്ചരിക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും ഭയമാണ്. പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് വന്ന് കുറേ ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും തുടര്‍നടപടിയുമുണ്ടായില്ല. മദ്യക്കുപ്പികളും ശീട്ട് പെട്ടിയും മെഴുക് തിരിയുമെല്ലാം പോലിസ് കണ്ടെത്തിയതായും നാട്ടുകാര്‍ പറയുന്നു. ജാഗ്രതാ സമിതി രൂപീകരിച്ച് ശക്തമായി നേരിടാന്‍ തയ്യാറെടുത്തിരിക്കുകയാണ് നാട്ടുകാര്‍. അതോടൊപ്പം പോലിസിന്റെ ഭാഗത്തു നിന്ന് സഹായ സഹകരണവും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക