|    Mar 30 Thu, 2017 12:20 pm
FLASH NEWS

കൊടിതോട്ടത്തെ പാറമട പ്രശ്‌നം: തൊഴിലാളി മാര്‍ച്ച് ഇന്ന്

Published : 6th October 2016 | Posted By: Abbasali tf

എരുമേലി: എരുമേലിയില്‍ കൊടിതോട്ടം വാര്‍ഡിലെ പാറമട പ്രശ്‌നത്തില്‍ ഇന്ന് തൊഴിലാളി മാര്‍ച്ച് നടക്കും. നിലപാട് വ്യക്തമാക്കാതെ രാഷ്ട്രീയപാര്‍ട്ടികള്‍ വെട്ടിലായിരിക്കുകയാണ്. പാറമടയുടെ പ്രവര്‍ത്തനത്തിന് അനുമതി നിഷേധിച്ച പഞ്ചായത്തു ഭരണ കക്ഷിയായ സിപിഎമ്മില്‍ പ്രസിഡന്റിനെതിരേ ഒരു മുതിര്‍ന്ന നേതാവ് പാറമടയിലെ തൊഴിലാളി യൂനിയനുകളെ സംഘടിപ്പിച്ച് രംഗത്തുവന്നിരിക്കുകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസ് അവിടെയും ഇവിടെയുമില്ലെന്ന നിലപാടി ഒളിച്ചുകളിക്കുന്നെനാണ് ആരോപണം. ഇതേ ആക്ഷേപമാണ് ബിജെപിക്കെതിരേയുമുള്ളത്. പാറക്കെട്ടുകളാല്‍ സമ്പുഷ്ടവും ജല ക്ഷാമത്താല്‍ വര്‍ഷത്തില്‍ പകുതിയിലേറെയും വലയുന്ന കൊടിതോട്ടം വാര്‍ഡില്‍ ഇപ്പോഴുള്ള ഏക പാറമടയാണിത്്. ഒരു ഡസന്‍ പാറമടകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഒരു ചെറിയ മടയും ഒരു വന്‍കിട യൂനിറ്റുമാണ് ഇപ്പോഴുള്ളത്. പഞ്ചായത്തില്‍ കരിങ്കല്ലും മെറ്റലും പാറപ്പൊടിയും ചിപ്‌സും ലഭിക്കുന്ന ഏക കേന്ദ്രമാണിത്. രണ്ടിനും ലൈന്‍സന്‍സ് പുതുക്കി നല്‍കേണ്ടെന്ന് കഴിഞ്ഞ 28ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു.മാസങ്ങളോളം ഇതിനായി അപേക്ഷ നല്‍കി കാത്തിരുന്ന മടകള്‍ രണ്ടും ഇപ്പോഴും പ്രവര്‍ത്തിച്ചു വരികയാണ്. ലൈസന്‍സ് നിഷേധിച്ചതിനെതിരേ സിപിഎം, കോണ്‍ഗ്രസ്, ബിജെപി കക്ഷികളിലെ യൂനിയനുകള്‍ ഒന്നടങ്കം ഇന്നു പ്രതിഷേധ മാര്‍ച്ചു നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ സമാപിക്കുമ്പോള്‍ കൂട്ടധര്‍ണ നടത്തും. മാര്‍ച്ചിലും ധര്‍ണയിലും ഭരണ പ്രതിപക്ഷ യൂനിയനുകളിലെ നേതാക്കള്‍ അണിനിരക്കും. വന്‍കിട ക്രഷര്‍ യൂനിറ്റ് പൂട്ടിയാല്‍ 120 തൊഴിലാളികളും ഇവരെ ആശ്രയിക്കുന്ന കുടുംബങ്ങളും തൊഴിലില്ലാതെ പട്ടിയിലിലാകുമെന്ന് യൂനിയന്‍ നേതാക്കള്‍ പറയുന്നു. എന്നാല്‍ ഈ മട പ്രവര്‍ത്തിച്ചതിനാല്‍ നാട് ഇല്ലാതാവുമെന്നാണ് ലൈസന്‍സ് നിഷേധിച്ച പഞ്ചായത്ത് കമ്മിറ്റിയില്‍ ഉയരുന്ന പൊതുവികാരം. മടവേണ്ടെന്ന് വാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കി നല്‍കിയിരുന്നു. എന്നാല്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഈ ഐക്യം പ്രകടമായില്ല. മടയിലെ ഖനനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന ചിലര്‍ വാദിച്ചു.ഇതിനിടെ വാര്‍ഡംഗത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതേ സമയം പാറമട ശരിക്കും ഭരണ കക്ഷിക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഭരണം നടത്തുന്ന സിപിഎമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ നില നില്‍ക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day