|    Nov 19 Mon, 2018 12:33 pm
FLASH NEWS

കൊടിഞ്ഞി റോഡ്: സീബ്രാലൈന്‍ മായ്ച്ചു കളയാന്‍ നിര്‍ദേശം

Published : 8th August 2018 | Posted By: kasim kzm

തിരൂരങ്ങാടി: അപകടകരമായ രീതിയില്‍ അശാസ്ത്രീയമായി കൊടിഞ്ഞി റോഡില്‍ താലൂക്ക് ആശുപത്രി വളവില്‍ വരച്ച സീബ്രാലൈന്‍ മായ്ച്ചു കളയാന്‍ പൊതുമരാമത്തു വകുപ്പിന് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശം നല്‍കി. സീബ്രാലൈന്‍ വളവിലായതിനാല്‍ അപകടം ഇവിടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം സീബ്രാലൈനില്‍ ബസ്സിടിച്ചു അമ്മക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് സീബ്രാലൈന്‍ മായ്ച്ചു കളയാന്‍ യോഗം വകുപ്പിന് നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ മാസം ചേര്‍ന്ന ട്രാഫിക് പരിഷ്‌കരണ കമ്മിറ്റി തീരുമാന പ്രകാരം ചെമ്മാട് ടൗണില്‍ നഗരസഭ മുതല്‍ കോഴിക്കോട് റോഡ് വരെയുള്ള ഇരുചക്ര വാഹനങ്ങളുള്‍പ്പെടെയുള്ള അനധിക്യത പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും. മൂന്നിയൂര്‍, തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തുകളിലെ കാര്‍ഷിക കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ഇരുമ്പോത്തിങ്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി യാഥാര്‍ഥ്യമാവണമെന്നും യോഗത്തില്‍ പരാമര്‍ശമുയര്‍ന്നു.
പരപ്പനങ്ങാടി റെയില്‍വെ അണ്ടര്‍ ബ്രിഡ്ജിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും. തിരൂരങ്ങാടി പോലിസ് സ്റ്റേഷനിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തിക നികത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.
കടലുണ്ടി നഗരത്തില്‍നിന്നും കോട്ടക്കല്‍ വഴി പെരിന്തല്‍മണ്ണയ്ക്കും വേങ്ങര വഴി മലപ്പുറത്തേക്കും യൂനിവേഴ്‌സിറ്റിയില്‍ നിന്നും അത്താണിക്കല്‍ വഴി പരപ്പനങ്ങാടിയിലേക്കും ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിനും കോഴിക്കോട് നിന്ന് താലൂക്ക് ആസ്ഥാനത്തേക്ക് കെഎസ്ആര്‍ടിസി അനുവദിച്ചു തരുന്നതിനായി ആര്‍ടിഒ യോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കാലം അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ (ഭൂരേഖ) പി എ ലത, ഇ സെയ്തലവി, കുഞ്ഞീരേഴി വിശ്വനാഥന്‍, എന്‍ജിനീയര്‍ ടി മൊയ്തീന്‍ കുട്ടി, സുബൈദ, വി പി കുഞ്ഞാമു, കെ കെ നഹ, കെ പി വാസുദേവന്‍, കെ വി ഗോപി, പി ജഗന്നിവാസന്‍, കെ പി കെ തങ്ങള്‍, എം മുഹമ്മദ്കുട്ടി മുന്‍ഷി, വിവിധ വകുപ്പ്തല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss