|    Jun 19 Tue, 2018 6:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കൊടിഞ്ഞി ഫൈസലിന്റെ കഥ പ്രമേയമാക്കി അറബി പദ്യംചൊല്ലലില്‍ അമല മാത്യു

Published : 20th January 2017 | Posted By: fsq

 
കണ്ണൂര്‍: നാലാം തരത്തില്‍ പഠിക്കുമ്പോള്‍ ആളെണ്ണം തികയ്ക്കാന്‍ അമല മാത്യുവിനെ ടീച്ചര്‍ നിര്‍ബന്ധിച്ച് അറബിക് പദ്യം ചൊല്ലലില്‍ മല്‍സരിപ്പിച്ചു. വിവരമറിഞ്ഞ് അച്ഛന്‍ മാത്യു ജോസഫും അമ്മ സുനു മാത്യുവും മറുത്തൊന്നും ആലോചിക്കാതെ പൂര്‍ണപിന്തുണയുമായി ഒപ്പം നിന്നു. അന്നു തുടങ്ങിയതാണ് ഈ കര്‍ഷക കുടുംബത്തിന്റെ അറബിഭാഷാ സ്‌നേഹം. യുപിയില്‍ തുടങ്ങിയ അറബിഭാഷാ പ്രേമം ഹൈസ്‌കൂളിലെത്തിയിട്ടും കൈവിടാത്തതിന്റെ ഫലം അമല മാത്യുവിന് ഇന്നലെ ലഭിച്ചു. ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യംചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ചിറ്റാരിക്കല്‍ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ്എസിലെ ഒമ്പതാം തരം വിദ്യാര്‍ഥിനിയായ അമലയ്ക്കാണ് ലഭിച്ചത്. ഇസ്‌ലാംമതം വിശ്വസിച്ചതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ മലപ്പുറം കൊടിഞ്ഞി ഫൈസലിന്റെ ഹൃദയം മഥിക്കുന്ന കഥയായിരുന്നു അമലയുടെ പദ്യത്തിന്റെ  പ്രമേയം. മൊയ്തു വാണിമേലാണ് കവിത രചിച്ചത്. കെ വി സമീറാണ് പരിശീലകന്‍. മിക്ക വിദ്യാര്‍ഥികളും ഈ കവിത തന്നെയാണ് മല്‍സരത്തിനു തിരഞ്ഞെടുത്തത്. അമലയുടെ ആദ്യ സംസ്ഥാന കലോല്‍സവം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തായിരുന്നു. അന്ന് അറബിക് പദ്യംചൊല്ലലില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss