|    Oct 21 Sun, 2018 12:58 am
FLASH NEWS

കൊടിഞ്ഞിയില്‍ മുസ്്‌ലിംലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുന്നു : സിപിഎം

Published : 20th January 2017 | Posted By: fsq

 

മലപ്പുറം: കൊടിഞ്ഞിയിലെ ഫൈസല്‍ വധവുമായി ബന്ധപ്പെട്ട് മുസ്്‌ലിംലീഗ് മത തീവ്രവാദികളുമായി കൈകോര്‍ത്ത് വര്‍ഗീയ ധ്രുവീകരണത്തിന് കോപ്പുകൂട്ടുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. മത തീവ്രവാദികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് മുന്‍കൂട്ടി നിശ്ചയിച്ച സമരകേന്ദ്രംപോലും മാറ്റിയത്. ചെമ്മാട് നടത്താന്‍ തീരുമാനിച്ച സമരം പിന്നീട് ദേശീയപാത ഉപരോധമാക്കിയതിന് പിന്നില്‍ പ്രദേശത്തെ സൈ്വരജീവിതവും ക്രമസമാധാനവും തകര്‍ത്ത് പോലിസിനെ ആക്രമിക്കാനുള്ള ഗൂഢ നീക്കമായിരുന്നു. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്തി കലാപങ്ങള്‍ സൃഷ്ടിക്കുന്ന സംഘപരിവാര്‍ ശൈലിയാണ് ജില്ലയില്‍ മുസ്്‌ലിംലീഗ് നടപ്പാക്കുന്നത്. ഫൈസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലിസ് സംവിധാനം നിഷ്‌ക്രിയമായിരുന്നില്ല. ചടുലതയോടെയാണ് പ്രവര്‍ത്തിച്ചത്. അവശേഷിക്കുന്ന പ്രതികളെ പിടികൂടാനുള്ള നീക്കം നടക്കുകയാണെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. സമ്മേളനം ഇന്ന്എടവണ്ണ:     കെഎന്‍എം മണ്ഡലം സമ്മേളനം പത്തപ്പിരിയം ഏഴുകളരിയില്‍ ഇന്ന് നടക്കും. പൊതുസമ്മേളത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി സംബന്ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss