|    Jul 27 Thu, 2017 2:19 pm
FLASH NEWS

കൊടകരയില്‍ വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം; മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ അറസ്റ്റില്‍

Published : 16th December 2015 | Posted By: SMR

കൊടകര: കൊടകര മനക്കുളങ്ങരയില്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയവര്‍ പിടിയിലായി. സ്ത്രീകളടക്കം ആറു പേരാണ് അറസ്റ്റിലായത്. റൂറല്‍ എസ്പി കാര്‍ത്തികിന്റെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.
ചാലക്കുടി പരിയാരം കാഞ്ഞിരപ്പിള്ളിയില്‍ തേമാലിപറമ്പില്‍ ഷീബ (35), കൊടകര കാവില്‍ മാഞ്ചേരി വീട്ടില്‍ സുലേഖ (33), കൊറ്റനല്ലൂര്‍ കുന്നത്ത് വീട്ടില്‍ ജാനകി (55), കൊരട്ടി നാലുകെട്ട് പാലപ്പിള്ളി അരുന്തിപ്പറമ്പില്‍ ഷിജൊ(32), പാലക്കാട് എടപ്പിള്ളി വീട്ടില്‍ ചന്ദ്രവിഹാര്‍ അനീഷ്‌കുമാര്‍ (28), കൊരട്ടി മംഗലശ്ശേരി ചിറക്കല്‍ വീട്ടില്‍ സുഗതന്‍ (40), എന്നിവരാണ് കൊടകര പോലിസിന്റെ പിടിയിലായത്.
ഭര്‍ത്താവും കുട്ടികളുമുണ്ടെന്നും ഭര്‍ത്താവിന് കോഴിക്കോട് ജോലിയാണെന്നും വീട്ടുടമസ്ഥനെ ധരിപ്പിച്ചാണ് ഷീബ വീട് വാടകക്ക് എടുത്തതെന്ന് പൊലിസ് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീടും പരിസരവും ദിവസങ്ങളായി പോലിസ് നിരീക്ഷണത്തിലായിരുന്നു. കുടുംബമായി താമസിക്കുന്നുവെന്ന നിലയ്ക്കാണ് ഇടപാടുകള്‍ നടത്തിവന്നിരുന്നത്.
സൈലോ കാര്‍, ബുള്ളറ്റ്, 10,000 രൂപ, ഏഴ് മൊബൈല്‍ ഫോണ്‍ എന്നിവ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
കൊടകര സിഐ സി സുന്ദരന്‍, എസ്‌ഐ കെ എസ് സന്ദീപ്, അഡീഷനല്‍ എസ്‌ഐ ഗോപി, സിപിഒമാരായ ഷാജു, ജോസഫ്, സുരേഷ്, വനിത സിപിഒ സുനിത എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക