|    Oct 22 Mon, 2018 12:32 am
FLASH NEWS

കൊച്ചുറാണി ജോര്‍ജ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്‌

Published : 28th September 2017 | Posted By: fsq

 

ചെറുപുഴ: അനിശ്ചിതത്വത്തിനൊടുവില്‍ ചെറുപുഴ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ്(എം) അംഗം കൊച്ചുറാണി ജോര്‍ജിനെയും വൈസ് പ്രസിഡന്റ്ായി ജാന്‍സി ജോണ്‍ലിനെയും തിരഞ്ഞെടുത്തു. സപ്തംബര്‍ രണ്ടിനാണ് നിലവിലുള്ള ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നീക്കിയത്. യുഡിഎഫ് ഭരണസമിതിയില്‍ നിന്നു കേരളാ കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിലെ ജമീലാ കോളയത്ത് പ്രസിഡന്റും വി കൃഷ്ണന്‍ വൈസ് പ്രസിഡറുമായുള്ള സമിതിയാണ് ഭരണം നടത്തിയിരുന്നത്. കേരളാ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസമാണ് യുഡിഎഫിന് ഭരണം നഷ്ടമാവാന്‍ കാരണം. 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും സിപിഎമ്മിന് ഏഴും കേരളാ കോണ്‍ഗ്രസിനു രണ്ടും എല്‍ഡിഎഫ് സ്വതന്ത്ര ഒന്നും ഒരു കോണ്‍ഗ്രസ് വിമതയുമാണ് അംഗങ്ങള്‍. ഇതില്‍ കോണ്‍ഗ്രസ് വിമത ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. എല്‍ഡിഎഫ് സ്വതന്ത്രയും കേരള കോണ്‍ഗ്രസും സിപിഎം അംഗങ്ങളും ഉള്‍പ്പെടെ 10 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് ഒമ്പത് അംഗങ്ങളും. കോണ്‍ഗ്രസ് പക്ഷത്ത് മു ന്‍ പ്രസിഡന്റ് ജമീലാ കോളയത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കിലും 9 വോട്ടാണ് ലഭിച്ചത്. വി കൃഷ്ണനായിരുന്നു കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss