|    Apr 28 Fri, 2017 7:25 pm
FLASH NEWS

കൊച്ചുപോള്‍ വധക്കേസ്: വിധി ഇന്ന്

Published : 3rd November 2016 | Posted By: SMR

തൃശൂര്‍: ഇരിങ്ങാലക്കുട തുമ്പൂര്‍ കൊച്ചുപോള്‍ വധക്കേസില്‍ വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റി. ഇരിങ്ങാലക്കുട തുമ്പൂര്‍ സ്വദേശിയായ പാറോക്കാരന്‍ വറീത് മകന്‍ കൊച്ചുപോളിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കല്ലൂര്‍ മാവിന്‍ചുവട് വടക്കുഞ്ചേരി ടോണി എന്ന തോമസ് കുറ്റക്കാരനാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കുള്ള ശിക്ഷഇന്നു വിധിക്കും.
കൊച്ചുപോളിന്റെ സഹോദരീപുത്രനായ പ്രതി, ഉറങ്ങിക്കിടക്കുകയായിരുന്ന കൊച്ചുപോളിനെ വെിക്കൊലപ്പെടുത്തി 45 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2011 നവംബര്‍ 16നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കേസിലെ കൂുപ്രതിയായിരുന്ന 19 വയസ്സുകാരന്‍ ജോസഫിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. കൂുപ്രതിയെ മാപ്പുസാക്ഷിയാക്കി കൊലപാതകക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. വിധി പറയുന്നതു സംബന്ധിച്ച് ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day