|    Jan 20 Sat, 2018 10:14 am
Home   >  Todays Paper  >  page 10  >  

കൊച്ചി സംയോജിത ജലഗതാഗത പദ്ധതി; 85 ദശലക്ഷം യൂറോ ജര്‍മന്‍ സഹായം തേടും

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: കൊച്ചി സംയോജിത ജലഗതാഗത പദ്ധതിക്കായി 85 മില്യന്‍ യൂറോയുടെ (631.65 കോടി) ജര്‍മന്‍ സഹായം തേടാന്‍ മന്ത്രിസഭാ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഓഹരി 103 കോടി രൂപയായിരിക്കും. ആയൂഷ് വകുപ്പില്‍ 41 ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
ആര്‍ പാര്‍വതിദേവി, ഡോ. പി സുരേഷ്‌കുമാര്‍ എന്നിവരെ പിഎസ്‌സി അംഗങ്ങളായി നിയമിക്കാന്‍ മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്തു. കൂടാതെ 15 സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍മാരെ നിയമിച്ചു.
കാസര്‍കോഡ് മുങ്ങിമരിച്ച രാജശ്രീ, ജയശ്രീ എന്നിവരുടെ കുടുംബങ്ങള്‍ക്ക് 3 ലക്ഷം രൂപാവീതം നല്‍കും. മണ്ണിടിച്ചിലില്‍ മരിച്ച ഇടുക്കി കട്ടപ്പന സൗത്ത് കിഴക്കേപ്പറമ്പില്‍ വീട്ടില്‍ ജോണിയുടെ മകന്‍ ജോബി ജോണിയുടെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കുടിവെള്ള പദ്ധതിയുടെ ജലസംഭരണി മറിഞ്ഞു വീണ് കൊട്ടാരക്കര പവിത്രേശ്വരം കൈതക്കോട് വേലംപൊയ്ക ഷിബു ഭവനില്‍ ആഞ്ചലോസിന്റെ മകന്‍ അഭി (8 വയസ്സ്) മരണമടഞ്ഞിരുന്നു. ഈ കുടുംബത്തിന് അഞ്ചു ലക്ഷം, വൃക്ക സംബന്ധമായ അസുഖം ബാധിച്ച നെയ്യാറ്റിന്‍കര സ്വദേശി എസ് രവീന്ദ്രന്‍ നായര്‍ക്ക് ശസ്ത്രക്രിയയ്ക്കായി മൂന്നുലക്ഷം രൂപയും ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടി എ റസാഖിന് വൃക്ക സംബന്ധമായ ചികില്‍സയ്ക്ക് അഞ്ചു ലക്ഷം രൂപ നല്‍കും.
തമിഴ്‌നാട്ടിലെ വള്ളിയൂരില്‍ അപകടത്തില്‍ മരിച്ച മൂന്നര വയസ്സുകാരന്‍ അരിന്‍ ബിജുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം, കാന്‍സര്‍ ബാധിച്ച ആലപ്പുഴ കുട്ടനാട് വെളിയനാട് കിടങ്ങറ വാവ ഭവനില്‍ എം വി രാജുവിന് അഞ്ചു ലക്ഷം രൂപ എന്നങ്ങനെയും അനുവദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day