|    Sep 21 Thu, 2017 10:41 am
Home   >  Todays Paper  >  page 11  >  

കൊച്ചി വീണു, മുംബൈ ജേതാക്കള്‍

Published : 25th July 2016 | Posted By: SMR

മഡ്‌ഗോവ: പ്രഥമ പ്രീമിയര്‍ ഫുട്‌സാല്‍ ലീഗില്‍ മുംബൈക്ക് കിരീടം. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ ശക്തരായ കൊച്ചിയെ പരാജയപ്പെടുത്തിയാണ് മുംബൈ കന്നി കിരീടം ചൂടിയത്.
നിശ്ചിത സമയത്ത് ഇരു ടീമും 1-1ന് പിരിഞ്ഞതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മാര്‍ക്വി താരം റയാന്‍ ഗിഗ്ഗ്‌സിന് കീഴിലിറങ്ങിയ മുംബൈ ഷൂട്ടൗട്ടില്‍ 3-2ന് കൊച്ചിയെ മറികടക്കുകയായിരുന്നു.
മല്‍സരത്തില്‍ ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണ് മുംബൈക്കെതിരേ കൊച്ചി സമനിലയും പിന്നീട് ഷൂട്ടൗട്ടില്‍ പരാജയവും ഏറ്റുവാങ്ങിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ മൊറിയസാണ് കൊച്ചിക്കു വേണ്ടി ലക്ഷ്യംകണ്ടത്. എന്നാല്‍, കളി തീരാന്‍ ഒരു മിനിറ്റും എട്ട് സെക്കന്‍ഡും മാത്രം ബാക്കിനില്‍ക്കേ ആഞ്ചെലോട്ട് മുംബൈയുടെ സമനില ഗോള്‍ നിറയൊഴിക്കുകയായിരുന്നു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബൈയുടെ ഗിഗ്ഗ്‌സിനും സാല്‍ഗഡോയ്ക്കും ലക്ഷ്യം കാണാനായില്ല. കൊച്ചിയുടെ അവസാന കിക്കെടുത്ത ഗോള്‍കീപ്പര്‍ കാസലോണിന് ലക്ഷ്യം പിഴച്ചത് തിരിച്ചടിയായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക