|    Sep 24 Sun, 2017 8:54 am

കൊച്ചി വിമാനത്താവളത്തില്‍ 48.69 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Published : 14th July 2017 | Posted By: fsq

 

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ രണ്ട്് യാത്രക്കാരില്‍ നിന്നുമായി വ്യാഴാഴ്ച 48.69 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ടുപേരും പെര്‍ഫ്യുമിന്റെ ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തികൊണ്ടുവന്നത്. മലപ്പുറം സ്വദേശികളായ റിഷിയാസ്, ഷിഹാബുദ്ദീന്‍ എന്നിവരില്‍ നിന്നുമാണ് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ഇന്റലിജന്‍സ് വിഭാഗം മൊത്തം 1624 ഗ്രാം സ്വര്‍ണം പിടികൂടിയത്. രണ്ടുപേരും സൗദി അറേബ്യയില്‍ നിന്നുമാണ് എത്തിയത്. റിഷിയാസിന്റെ പക്കല്‍ അഞ്ച്് പെര്‍ഫ്യുമിന്റെ ബോട്ടിലിനുള്ളിലായി 1160 ഗ്രാം സ്വര്‍ണവും ഷിഹാബുദ്ദീന്റെ പക്കല്‍ രണ്ട് ബോട്ടിലുകളിലായി 464 ഗ്രാം സ്വര്‍ണവുമാണുണ്ടായിരുന്നത്. സംശയം തോന്നി ഇരുവരുടെയും ബാഗേജ് തുറന്നുപരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ട് പേരും സ്വര്‍ണം കടത്തിയിരിക്കുന്നത് ഒരാള്‍ക്ക്് വേണ്ടിയാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. 116 ഗ്രാം വീതം തൂക്കം വരുന്ന സ്വര്‍ണ കട്ടികളാണ് പെര്‍ഫ്യുമിന്റെ ബോട്ടിലിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക