|    May 26 Fri, 2017 11:06 am
FLASH NEWS

കൊച്ചി വാട്ടര്‍ മെട്രോ വികസനചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്

Published : 24th July 2016 | Posted By: SMR

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി വികസന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാവുമെന്നും അടുത്ത നാല് വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോതാട് ജെട്ടി പരിസരത്ത് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഇതുവരെ ഒരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ആദ്യ നഗര ജലയാത്രാ പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. ഈ പദ്ധതി യാഥാര്‍ഥ്യമായിക്കഴിഞ്ഞാല്‍ കൊച്ചിക്ക് വേഗതയുള്ള 78 ആധുനിക ബോട്ടുകളുടെ സേവനം ലഭ്യമാവും.
വേമ്പനാട് കായലിന്റെ തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നവര്‍ക്ക് ആഗോളനഗരങ്ങളായ ഹോങ്കോങിലെയും ഇസ്താംബൂളിലെയും പോലെ കൊച്ചിയിലെ നഗരകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായും സുരക്ഷിതമായും എത്തിച്ചേരാനാവുമെന്ന് അദ്ദേഹം പറഞ്ഞു . ജര്‍മന്‍ സര്‍ക്കാരിന്റെ ഫണ്ടിങ് ഏജന്‍സിയായ കെഎഫ്ഡബ്ല്യൂ പദ്ധതിയുടെ 80 ശതമാനം ചെലവുകള്‍ക്ക് ആവശ്യമായ 580 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day