|    Oct 23 Tue, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൊച്ചി റിഫൈനറിയില്‍തീപ്പിടിത്തം

Published : 11th January 2017 | Posted By: fsq

 

കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ വൈദ്യുതി സബ്്‌സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍  രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. കാഞ്ഞിരമറ്റം ചെത്തിതോട് കോരക്കുഴി വീട്ടില്‍ ഗോവിന്ദന്‍ നായരുടെ മകന്‍ വേലായുധന്‍ (53), പുത്തന്‍കുരിശ് വടയമ്പാടി പാലപ്ര വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ അരുണ്‍ പി ഭാസ്‌കരന്‍ (26) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അരുണ്‍ പി ഭാസ്‌കരന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തിന് 80 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് തൊഴിലാളികള്‍ പറയുന്നത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ഗ്യാസ് ടര്‍ബൈന്‍ യൂനിറ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് സംഭവം. പെട്ടെന്നുണ്ടായ മിന്നലും ശബ്ദത്തിനും പുറമെ  കമ്പനിയിലും പരിസരത്തും വൈദ്യുതി പൂര്‍ണമായും നിലച്ചത് അപകടം പെട്ടന്ന് ശ്രദ്ധയില്‍പ്പെടാന്‍ കാരണമായി.  സംഭവം നടന്ന ഉടനെ വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചതുമൂലം വന്‍ അപകടമാണ് ഒഴിവായത്. കമ്പനിയുടെ ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. തൃപ്പൂണിത്തുറയില്‍ നിന്നും ഫയര്‍ഫോഴ്‌സും അമ്പലമേട് പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി. അമ്പലമേട് പോലിസ് കേസെടുത്തിട്ടുണ്ട്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല റവന്യൂ വകുപ്പിനോട് സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് കമ്പനിയും അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss