|    Aug 18 Sat, 2018 2:27 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കൊച്ചി രാജ്യത്തെ ഏറ്റവും ഭാവിയുള്ള മെഗാ നഗരമാവുമെന്ന് റിപോര്‍ട്ട്

Published : 2nd August 2018 | Posted By: kasim kzm

കൊച്ചി: രാജ്യത്തെ ഏറ്റവും ഭാവിയുള്ള മഹാനഗരമായി കൊച്ചി മാറുമെന്നു പ്രഫഷനല്‍ സര്‍വീസസ് സ്ഥാപനമായ ജെഎല്‍എല്‍ പഠന റിപോര്‍ട്ട്. സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും വിജയസാധ്യതയുള്ള നഗരമാവും കൊച്ചിയെന്നും പഠനം തെളിയിക്കുന്നു.
ക്രെഡായി കേരള ഗവേണിങ് കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് ജെഎല്‍എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ രമേശ് നായരുമായി ക്രെഡായ് കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ നടത്തിയ മുഖാമുഖം പരിപാടിയിലാണ് പഠന റിപോര്‍ട്ടില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്.പ്രമുഖ സംസ്ഥാനങ്ങളിലെ 45 നഗരങ്ങളിലായി നടത്തിയ പഠനത്തിലാണ് കൊച്ചി ഒന്നാമതെത്തിയത്. മികച്ച സാമ്പത്തിക അടിത്തറയും അടിസ്ഥാന സൗകര്യങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയുമാണ് കൊച്ചിയുടെ നേട്ടങ്ങള്‍. സാമൂഹിക, സാമ്പത്തിക ചലനശക്തി, കണക്ടിവിറ്റി സൗകര്യങ്ങളുടെ വര്‍ധന, ഉന്നത മൂല്യസൂചകം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. രാജ്യാന്തര കപ്പല്‍പാതയോട് ചേര്‍ന്നുകിടക്കുന്നത് കൊച്ചിയുടെ വാണിജ്യ മുന്നേറ്റത്തിന് സഹായകരമാവും.
ഓഫിസ് സ്‌പേസ്, റീട്ടെയില്‍, റസിഡന്‍ഷ്യല്‍ വിപണി വളര്‍ച്ചയും കൊച്ചിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാവും. കാക്കനാട്, കളമശ്ശേരി പ്രദേശങ്ങള്‍ ഐടി കേന്ദ്രീകൃത വ്യവസായങ്ങളുടെയും കളമശ്ശേരി, വരാപ്പുഴ, എന്‍എച്ച് ബൈപാസ് റോഡ്, തൃപ്പൂണിത്തുറ, ആലുവ, ഏലൂര്‍, എന്‍എച്ച് 17 ലെ ചില ഭാഗങ്ങള്‍ എന്നിവ വ്യവസായ വികസനം, ലോജിസ്റ്റിക്‌സ്, വെയര്‍ഹൗസിങ് മേഖലയിലെ വികസനത്തിനും സാക്ഷ്യം വഹിക്കുമെന്നും പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു. പ്രവാസി ഇന്ത്യക്കാരുടെ താല്‍പര്യവും സ്മാര്‍ട്ട് സിറ്റി പദ്ധതിയും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലുമൊക്കെ കൊച്ചിയുടെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വളര്‍ച്ചയ്ക്കു കരണമായതായും പഠനം വെളിപ്പെടുത്തുന്നു. ഹൗസിങ് യൂനിറ്റുകള്‍ക്ക് കൊച്ചിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചു വരുകയാണെന്നും രാജ്യത്തെ ഏറ്റവും മികച്ച പ്ലാനിങുള്ള നഗരമായി സമീപഭാവിയില്‍ കൊച്ചി മാറുമെന്നും ഡോ. നജീബ് സക്കറിയ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss