|    Nov 21 Wed, 2018 1:04 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കൊച്ചി മെഡിസിറ്റി: നിലംനികത്താനുള്ള ഹരജി തള്ളി

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കൊച്ചി മെഡിസിറ്റി പദ്ധതിക്ക് നിലം നികത്താനുള്ള അനുമതി പിന്‍വലിച്ചതിനെതിരേ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. അതേസമയം, കൊച്ചി മെഡിസിറ്റി ഉടമകള്‍ക്ക് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. അലോപ്പതി, ആയുര്‍വേദ ചികില്‍സാകേന്ദ്രങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഉള്‍കൊള്ളുന്ന പദ്ധതിക്കായി കൊച്ചിയില്‍ 47 ഏക്കര്‍ നിലംനികത്താനുള്ള അനുമതിയാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നത്. ഇതിനെതിരേ കൊച്ചി മെഡിസിറ്റി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി ലഭിക്കാത്തതിനാല്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. നിലം നികത്താന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് അനുമതി നല്‍കിയത്. എന്നാല്‍ തീരുമാനം വിവാദമായതോടെ അനുമതി സംസ്ഥാന റവന്യൂ വകുപ്പ് പിന്‍വലിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss