|    Oct 21 Sun, 2018 1:32 am
FLASH NEWS

കൊച്ചി മെട്രോ : സുരക്ഷാ പരിശോധന പൂര്‍ത്തിയായി ; അനുമതി കാത്ത് കെഎംആര്‍എല്‍

Published : 27th September 2017 | Posted By: fsq

 

കൊച്ചി: നഗരമധ്യത്തിലേക്കു മെട്രോ ഓടിത്തുടങ്ങുന്നതിനുള്ള അന്തിമ അംഗീകാരത്തിനുള്ള അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി. വരുംദിവസങ്ങില്‍ തന്നെ അനുമതി ലഭിച്ചേക്കും. ബാംഗ്ലൂര്‍ ഉപകേന്ദ്രത്തില്‍ നിന്നുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍(സിഎംആര്‍എസ്) കെ എ മനോഹരന്റെ നേതൃത്വത്തില്‍ ര—ണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെ മെട്രോ ഓടുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. രണ്ടാം റീച്ചിലെ സൗകര്യങ്ങളില്‍ സുരക്ഷാ കമ്മീഷണര്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യ ത്തില്‍ പ്രതികൂലമായ റിപോര്‍ട്ട് ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണു കെഎംആര്‍എല്‍ അധികൃതര്‍. ഇന്നലെ ട്രെയിനിലേയും ട്രാക്കിലേയും പരിശോധനകളാണ് പ്രധാനമായി നടന്നത്. ഉച്ചയ്ക്കു ശേഷം മട്ടം യാര്‍ഡിലെ സംവിധാനങ്ങളും പരിശോധനാ വിധേയമാക്കി. ശ്ര—ദ്ധയില്‍പ്പെട്ട ചെറിയ പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കാന്‍ കമ്മീഷണര്‍ മെട്രോ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. തിങ്കളാഴ്ച്ചയോടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയായാല്‍ അടുത്ത മാസം മുന്നിന് പാലാരിവട്ടത്തുനിന്നു മഹാരാജാസ് ഗ്രൗണ്ട് സ്‌റ്റേഷനിലേക്ക് മെട്രോ ഓടിത്തുടങ്ങും. രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ ആദ്യദിനം മെട്രോ സ്‌റ്റേഷനുകളിലെയും യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതുമായി സൗകര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്. സ്‌റ്റേഷനിലേക്കും പുറത്തേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങള്‍, ദിശാഫലകങ്ങള്‍, ലിഫ്റ്റും എസ്‌കലേറ്ററും അടങ്ങുന്ന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, കണ്‍ട്രോള്‍ റൂം, പ്ലാറ്റ്‌ഫോമിലെ സൗകര്യങ്ങള്‍ എന്നിവ സംഘം വിശദമായി പരിശോധിച്ചു വിലയിരുത്തി. മെട്രോയുടെ എറ്റവും വലിയ സ്‌റ്റേഷനായ കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ ആറുമണിക്കൂറിലേറെ സമയമെടുത്താണു പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു മറ്റു സ്‌റ്റേഷനുകളിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss