|    Jan 21 Sat, 2017 1:59 pm
FLASH NEWS

കൊച്ചി മെട്രോ നിര്‍മാണം: കരാറുകാര്‍ക്ക് പിഴ ചുമത്തി ഡിഎംആര്‍സി

Published : 4th July 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ കാലതാമസം വരുത്തിയ കരാറുകാര്‍ക്കെതിരേ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) നിലപാട് കര്‍ശനമാക്കുന്നു. എല്‍ ആന്റ് ടി ഉള്‍പ്പെടെയുള്ള കരാറുകാര്‍ക്ക് ഡിഎംആര്‍സി പിഴ ചുമത്തി. ഇതോടെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ പ്രതിദിനം ഡിഎംആര്‍സിക്ക് ലക്ഷങ്ങള്‍ പിഴയായി നല്‍കേണ്ടിവരും.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാവകാശം ചോദിച്ച കരാറുകാര്‍ക്കാണ് 20 ലക്ഷം രൂപ വരെ ഡിഎംആര്‍സി പിഴ ചുമത്തിയത്. ഇതിലൂടെ വലിയൊരു തുക ഡിഎംആര്‍സിക്ക് ലഭിക്കും. എന്നാല്‍, ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു. എല്‍ ആന്റ് ടി, സോമ കണ്‍സ്ട്രക്ഷന്‍സ്, ഇറ കണ്‍സ്ട്രക്ഷന്‍സ് എന്നീ കരാറുകാരാണ് കൊച്ചി മെട്രോയുടെ നിര്‍മാണം ഏറ്റെടുത്തത്. പല കാരണങ്ങളാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പലയിടത്തും പണി പൂര്‍ത്തിയായിട്ടില്ല. ഇതേത്തുടര്‍ന്നാണ് വീഴ്ചവരുത്തിയ കരാറുകാര്‍ക്ക് പിഴ ചുമത്താന്‍ ഡിഎംആര്‍സി തീരുമാനിച്ചത്. പ്രതിദിനം അഞ്ചു മുതല്‍ 20 ലക്ഷം രൂപ വരെയാണ് വിവിധ കരാറുകാര്‍ക്ക് ചുമത്തിയിരിക്കുന്ന പിഴ. കൊച്ചി മെട്രോയിലെ ഏറ്റവും വലിയ കരാറുകാരായ എല്‍ ആന്റ് ടിക്ക് കഴിഞ്ഞ മാസം മാത്രം 100 കോടി രൂപയാണ് ഡിഎംആര്‍സി പിഴയിട്ടത്.
നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് കരാര്‍ വ്യവസ്ഥപ്രകാരം പിഴ ചുമത്താന്‍ ഡിഎംആര്‍സി തീരുമാനിച്ചത്. ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത വര്‍ഷം മെയ് വരെ കരാറുകാര്‍ സമയം നീട്ടി ചോദിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 147 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക