|    Jun 22 Fri, 2018 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കൊച്ചി മെട്രോ: കുറഞ്ഞ നിരക്ക് 10 രൂപ; പരമാവധി 60 രൂപ

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ തീരുമാനിച്ചു. 10 രൂപയാണ് മിനിമം യാത്രാക്കൂലി. രണ്ടു കിലോമീറ്റര്‍ വരെ 10 രൂപ ടിക്കറ്റില്‍ യാത്ര ചെയ്യാം. നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് ആലുവയില്‍ നിന്ന് പേട്ട വരെയുള്ള പരമാവധി ദൂരത്തിന് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എല്ലിന്റെ 25ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്.
20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്. 50 രൂപയ്ക്ക് 20 കിലോമീറ്റര്‍ വരെയും 60 രൂപ ടിക്കറ്റിന് 25 കിലോമീറ്ററും യാത്ര ചെയ്യാവുന്ന രീതിയിലാണ് യാത്രാനിരക്കുകളുടെ ക്രമീകരണം.
യാത്രാസുഖം, സമയലാഭം എന്നിവ കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള മറ്റു യാത്രാസംവിധാനങ്ങളുടെ യാത്രാച്ചെലവിനേക്കാള്‍ മെച്ചപ്പെട്ട നിരക്കുകളാണ്  ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. സ്മാര്‍ട്ട് കാര്‍ഡ്, കെഎംആര്‍എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക്  ഇളവു നല്‍കുമെന്ന് കെഎംആര്‍എല്‍ എംഡി എലിയാസ് ജോര്‍ജ് അറിയിച്ചു.
ബംഗളൂരു ഐഐഎം ആണ് ടിക്കറ്റ് നിരക്കു സംബന്ധിച്ച് പഠനം നടത്തിയത്. ഇവരുടെ റിപോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു. ബസ് നിരക്കിനേക്കാള്‍ കൂടുതലാണ് മെട്രോ നിരക്ക്. എന്നാല്‍, ലക്ഷ്യത്തിലെത്താനുള്ള സമയക്കുറവ്, സൗകര്യം തുടങ്ങിയ സൗകര്യങ്ങള്‍ മെട്രോക്കുണ്ട്. മറ്റു മെട്രോകളുടെ നിരക്കും പരിശോധിച്ച ശേഷമാണ് ഐഐഎം റിപോര്‍ട്ട് തയ്യാറാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss