|    May 25 Fri, 2018 12:28 pm
FLASH NEWS

കൊച്ചി മെട്രോ ഉറപ്പാക്കുന്നത് സുരക്ഷിത യാത്ര: മേയര്‍

Published : 13th June 2017 | Posted By: fsq

 

കൊച്ചി: സുരക്ഷിത യാത്രയാണ് കൊച്ചി മെട്രോയുടെ വലിയ പ്രത്യേകതയെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് കെഎംആര്‍എല്‍ സംഘടിപ്പിച്ച മെട്രോ യാത്രയിലാണ് മേയറുടെ വാക്കുകള്‍. നഗരം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാവും കൊച്ചി മെട്രോ എന്നാണ് പ്രതീക്ഷ. ടൂറിസം, വ്യവസായം തുടങ്ങിയ എല്ലാ മേഖലയിലും പുതിയ മാറ്റങ്ങള്‍ക്ക് മെട്രോ തുടക്കമിടും. പാട്ടും ആഘോഷവുമായുളള ആദ്യ മെട്രോ യാത്ര തന്നെ കൊച്ചി മെട്രോ നല്‍കുന്ന സുരക്ഷിതത്വത്തിന്റെ തെളിവാണെന്ന് മേയര്‍ പറഞ്ഞു. വിനോദയാത്ര പോലെയാണ് ഈ ആകാശ യാത്ര ഏവരും ആസ്വദിച്ചത്. കൊച്ചിയുടെ വികസനം കേരളത്തിന്റെ വികസനത്തില്‍ തന്നെ വളരെ നിര്‍ണ്ണായകമാണ്. കേരളത്തില്‍ വരാന്‍ പോകുന്ന പുതിയ മാറ്റങ്ങളുടെ തുടക്കമാണിത്. ആദ്യം സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവര്‍ പോലും മെട്രോയില്‍ കയറുന്നതോടെ സുഖയാത്ര ആസ്വദിക്കും. കൂടാതെ സ്ഥലങ്ങളുടെ വിവരങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കും അനുയോജ്യമായ വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഇവയെല്ലാം ഒരുക്കുമ്പോള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒരേ പരിഗണനയാണ് മെട്രോ നല്‍കുന്നതെന്നും മേയര്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് കെഎംആര്‍എല്ലുമായി യോജിച്ച് എല്ലാവിധ സഹകരണങ്ങളും നല്‍കുമെന്നും മേയര്‍ പറഞ്ഞു.കൊച്ചി മെട്രോയിലെ ആദ്യയാത്ര പുതിയ അനുഭവമായെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. കൊച്ചി മെട്രോയുടെ അടുത്തഘട്ടവും പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് വൈറ്റില കൗണ്‍സിലര്‍ പി എസ് ഷൈന്‍ പറഞ്ഞു. മെട്രോ യാഥാര്‍ഥ്യമാവുമ്പോള്‍ ഇതിനു തുടക്കമിട്ടവരും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss