|    Oct 19 Thu, 2017 10:15 pm
FLASH NEWS

കൊച്ചി മെട്രോ ഉദ്ഘാടനം ശനിയാഴ്ച

Published : 13th June 2017 | Posted By: fsq

 

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് കെഎംആര്‍എല്ലിനെ ഇത് സംബന്ധിച്ച വിവരം അറിയിച്ചു. കലൂര്‍ അന്താരാഷ്ട്ര സ് റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര നടത്തുമെന്നുമുള്ള സ്ഥിരീകരണം പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയിട്ടുണ്ട്. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ നാവിക വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി എത്തുമെന്നാണ് അറിയുന്നത്. നാവികത്താവളത്തിലെയോ നഗരത്തിലെയോ അതിഥി മന്ദിരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്നാണ് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങ്. ക്ഷണിതാക്കളായ 3,500 പേരാണ് ഉദ്ഘാടനയോഗത്തില്‍ പങ്കെടുക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക