|    Jun 19 Tue, 2018 6:43 am
Home   >  Todays Paper  >  page 12  >  

കൊച്ചി മെട്രോ: ആലുവ- പാലാരിവട്ടം വരെ മാര്‍ച്ചില്‍ ഓടിത്തുടങ്ങാം

Published : 24th January 2017 | Posted By: fsq

 

കൊച്ചി: കൊച്ചി മെട്രോ ആലുവ മുതല്‍ പാലാരിവട്ടം വരെ മാര്‍ച്ചില്‍ ഓടാന്‍ തയ്യാര്‍. ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഇന്നലെ കൊച്ചി മെട്രോ റെയില്‍ റൂട്ടില്‍ മോട്ടോര്‍ ട്രോളി ഇന്‍സ്‌പെക്ഷന്‍ നടത്തിയതിനു ശേഷമാണ് ഡിഎംആര്‍സിയും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും (കെഎംആര്‍എല്‍) ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇവിടംവരെയുള്ള മുഴുവന്‍ ജോലികളും മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയും. അടുത്ത ഒരു മാസം മുഴുവന്‍ സിഗ്‌നല്‍ ടെസ്റ്റിങ് നടത്താനും തീരുമാനമായി.നിര്‍മാണം പുരോഗമിക്കുന്ന വിവിധ മെട്രോ സ്‌റ്റേഷനുകളിലും വിശദമായ പരിശോധന നടത്തി. സിഗ് നല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ അടക്കമുള്ള മുഴുവന്‍ ജോലികളും വേഗത്തിലാക്കാന്‍ ഇ ശ്രീധരന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss