|    Oct 20 Fri, 2017 1:55 am

കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജലമെട്രോയുടെ സര്‍വേ നടപടികള്‍ തുടങ്ങി

Published : 12th August 2017 | Posted By: fsq

 

കൊച്ചി: കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജലമെട്രോയുടെ സര്‍വേ നടപടികള്‍ തുടങ്ങി. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഹൈഡ്രോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് സര്‍വേ നടത്തുന്നത്. ഒന്നരവര്‍ഷത്തിനുള്ളില്‍ ജലമെട്രോ യാഥാര്‍ഥ്യമാക്കാനാണ് കൊച്ചി മെട്രോ റെയില്‍ (കെഎംആര്‍എല്‍) അധികൃതര്‍ ലക്ഷ്യമിടുന്നത്. കൊച്ചി നഗരത്തിന്റെയും സമീപത്തുള്ള ദ്വീപുകളുടെയും ഗതാഗതവികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ജലമെട്രോ. ആധുനിക സൗകര്യമുള്ള 36 ബോട്ട്‌ജെട്ടികള്‍, ദ്വീപുകളില്‍നിന്ന് ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങി നിരവധി ഘടകങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 50 മുതല്‍ 100 പേര്‍ക്കുവരെ യാത്രചെയ്യാവുന്ന രണ്ടുതരം ബോട്ടുകള്‍ സര്‍വീസിന് ഉണ്ടാവും. ജെട്ടികളില്‍ എടിഎം കൗണ്ടറുകള്‍, മെഡിക്കല്‍ ഷോപ്പ്, വിശ്രമമുറി, കഫ്്‌റ്റേരിയ തുടങ്ങിയവ ഉണ്ടാവും. ആകെ 76 കിലോമീറ്റര്‍ ദൂരത്തില്‍ 16 റൂട്ടുകളാണ് തീരുമാനിച്ചിട്ടുള്ളത്. 747 കോടി രൂപയുടേതാണ് പദ്ധതി. ഫെറി സര്‍വീസിന് രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ മുതല്‍മുടക്കാണ്. ഇതില്‍ 597 കോടി രൂപ ജര്‍മന്‍ വികസനബാങ്കായ കെഎഫ്ഡബ്ല്യു വായ്പ നല്‍കും. 1.6 ശതമാനം പലിശനിരക്കില്‍ 15 വര്‍ഷത്തേക്കാണ് വായ്പ. മറ്റു നിബന്ധനകളൊന്നുമില്ല. 102 കോടി രൂപയാണ് സര്‍ക്കാര്‍വിഹിതം. 72 കോടിരൂപ സ്ഥലം ഏറ്റെടുക്കാനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക