|    Oct 18 Wed, 2017 12:06 am
FLASH NEWS
Home   >  Kerala   >  

കൊച്ചി മെട്രോയില്‍ 10 രൂപയ്ക്ക് യാത്ര ചെയ്യാം

Published : 30th November 2016 | Posted By: Navas Ali kn

metro

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ തീരുമാനിച്ചു. 10 രൂപയാണ് കുറഞ്ഞ യാത്രാക്കൂലി. ഈ തുകക്ക് രണ്ടു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് ആലുവയില്‍ നിന്ന് പേട്ട വരെയുള്ള പരമാവധി ദൂരത്തിന് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ 25ാമത് ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചത്. 20 രൂപ ടിക്കറ്റിന് അഞ്ചു കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. 10 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 30 രൂപയുടെ ടിക്കറ്റ് വേണം. 40 രൂപയുടെ ടിക്കറ്റില്‍ യാത്ര ചെയ്യാവുന്ന പരമാവധി ദൂരം 15 കിലോമീറ്ററാണ്.
സ്മാര്‍ട്ട് കാര്‍ഡ്, കെഎംആര്‍എല്‍ ആവിഷ്‌കരിക്കുന്ന കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കുകളില്‍ ഇളവു നല്‍കുമെന്ന് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ എലിയാസ് ജോര്‍ജ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക