|    Oct 18 Wed, 2017 7:46 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കൊച്ചി മെട്രോയില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവെന്ന് സര്‍വേ റിപോര്‍ട്ട്

Published : 4th August 2017 | Posted By: fsq

 

കൊച്ചി: കൊച്ചി മെട്രോയില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണം കുറവെന്ന് സര്‍വേ റിപോര്‍ട്ട്. ഡീവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് മെട്രോ യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ജോലിക്കും പഠനത്തിനുമായി മെട്രോയില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയത്. 25 ശതമാനം യാത്രക്കാര്‍ മാത്രമാണ് ഇത്തരത്തി ല്‍ മെട്രോ ഉപയോഗിക്കുന്നത്. ഉയര്‍ന്ന യാത്രാനിരക്ക് മെട്രോയില്‍ നിന്ന് സാധാരണക്കാരെ മാറ്റിനിര്‍ത്തുന്നതായും സര്‍വേയിലുണ്ട്. ഇക്കാരണത്താലാണ് സ്ഥിരം യാത്രയ്ക്കായി മെട്രോ ഉപയോഗിക്കാ ന്‍ സാധാരണക്കാര്‍ മടിക്കുന്നത്. മെട്രോ ലാഭകരമായി മാറണമെങ്കില്‍ ഇത്തരം ആശങ്കക ള്‍ പരിഹരിക്കപ്പെടണമെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. യാത്രാനിരക്ക് കൂടുതലാണെന്ന അഭിപ്രായമാണ് സര്‍വേയില്‍ പങ്കെടുത്ത 43 ശതമാനം യാത്രക്കാരും അഭിപ്രായപ്പെട്ടത്. യാത്രാനിരക്ക് ന്യായമാണെന്ന് അഭിപ്രായപ്പെട്ട 53 ശതമാനം പേരിലേറെയും യാത്രാനുഭവത്തിനോ ഷോപ്പിങിനോ വേണ്ടിയാണ് മെട്രോയെ ഉപയോഗിച്ചതെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ദിവസവേതനക്കാര്‍ മൂന്നു ശതമാനം മാത്രമാണ് മെട്രോ ഉപയോഗിക്കുന്നത്. കൊച്ചി മെട്രോയുടെ സേവനം നിലവാരമുള്ളതാണെന്നും മെട്രോ യാത്ര സ്ത്രീകള്‍ക്ക് തികച്ചും സുരക്ഷിതമാണെന്നും 82 ശതമാനം പേരും അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ സര്‍വേ ഫലം പ്രകാശനം ചെയ്തു. മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ യുക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍വേ ഫലം കെഎംആര്‍എല്ലിനെ സഹായിക്കുമെന്ന് ഡീവാലര്‍ എംഡി സുധീര്‍ ബാബു പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക