|    Dec 13 Thu, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കൊച്ചി മുസിരിസ് ബിനാലെ: നാലാം ലക്കത്തില്‍ 90 കലാകാരന്മാര്‍

Published : 15th November 2018 | Posted By: kasim kzm

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. 95 കലാസൃഷ്ടികളാണ് 108 ദിവസം നീണ്ടുനില്‍ക്കുന്ന സമകാലിക കലാവിരുന്നില്‍ ഉണ്ടാകുന്നത്. 90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്നത്. അഞ്ചു സ്ഥാപനങ്ങളും തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
സ്ത്രീപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ് ബിനാലെ നാലാം ലക്കം. ഇക്കുറി ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം ബിനാലെയില്‍ കൂടുതലാണ്. 2018 ഡിസംബര്‍ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെയാണ് കൊച്ചി മുസിരിസ് ബിനാലെ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss