|    Oct 17 Wed, 2018 3:01 pm
FLASH NEWS

കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി : സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കര്‍മസമിതി

Published : 6th September 2017 | Posted By: fsq

 

നാദാപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതെന്ന് നാദാപുരം മേഖല ഗെയില്‍ വിരുദ്ധ കര്‍മസമിതി ആരോപിച്ചു.സുരക്ഷാ മാനദണ്ഡ പ്രകാരം കേരളത്തെ ലൊക്കേഷന്‍ നമ്പര്‍ നാലില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.മൂന്ന് മീറ്റര്‍ താഴ്ചയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കണം. വാതകചോര്‍ച്ചയുണ്ടാവുമ്പോള്‍ നിര്‍വീര്യമാക്കുന്നതിന് ഓരോ എട്ട് കിലോമീറ്ററിനും ഇടയില്‍ വാല്‍വ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം.വാതക പൈപ്പ് ലൈന്‍ കടന്നു പോവുന്ന സ്ഥലങ്ങളില്‍ 15 മീറ്റര്‍ അകലത്തില്‍ യാതൊരു തരത്തിലുള്ള കെട്ടിടവും പാടില്ല. ലൊക്കേഷന്‍ നമ്പര്‍ നാലില്‍ ഉള്‍പ്പെട്ടുത്തേണ്ട പ്രദേശങ്ങള്‍ ലൊക്കേഷന്‍ നമ്പര്‍ രണ്ടിലും മൂന്നിലും ഉള്‍പ്പെടുത്തി കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കി കൊടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കര്‍മസമിതി ഭാരവാഹികളിയായ സി ആലിക്കുട്ടി, പി മുനീര്‍ മാസ്റ്റര്‍ ആരോപിച്ചു. ലൊക്കേഷന്‍ നിര്‍ണയിക്കുമ്പോള്‍ ജനസാന്ദ്രത, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട്. 94 വാള്‍വ് സ്റ്റേഷന്‍ ആവശ്യമായ സ്ഥലങ്ങളില്‍ 24 സ്റ്റേഷനുകളായി പരിമിതപ്പെടുത്തിയെന്നുംമൂന്ന് മീറ്റര്‍ ആഴത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കേണ്ടതിനു പകരം ഒന്നര മീറ്ററിലാണ് ലൈനിടുന്നതെന്നും കര്‍മസമിതി വിലയിരുത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ജനങ്ങളുടെ ജീവന് വില കല്‍പിക്കാതെ സാമ്പത്തിക ലാഭം മാത്രമാണ് ഗെയില്‍ ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ജനപക്ഷ ചിന്താഗതിക്കാരായ എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രസ്തുത വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss