|    Apr 30 Sun, 2017 4:55 am
FLASH NEWS

കൊച്ചി തുറമുഖത്ത് കാര്‍ കപ്പല്‍ വരവ് സംബന്ധിച്ചതര്‍ക്കത്തിന് പരിഹാരമായി

Published : 25th October 2016 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് കാറുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരമായി. കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയിലാണ് ഒത്തു തീര്‍പ്പായത്. കപ്പലില്‍ വരുന്ന കാറുകള്‍ കൈകാര്യം ചെയ്യുവാന്‍ ആവശ്യമുള്ള തൊഴിലാളികളെ ബോര്‍ഡ് മുഖാന്തിരം വിന്യസിപ്പിക്കാം എന്ന് കമ്പനിയുടെ നിലപാട് ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് ഏരിയ കമ്മിറ്റിയും തൊഴിലാളി യൂണിയനുകളും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡും സ്വാഗതം ചെയ്തു.ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ ബോര്‍ഡ് മുഖാന്തിരം അല്ലാതെ വിന്യസിപ്പിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. തുറമുഖത്ത് കണ്ടെയ്‌നറുകളില്‍ വന്നിരുന്ന ലക്ഷ്വറി കാറുകള്‍ തുറമുഖത്തെ ചുമട്ടു തൊഴിലാളി ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളാണ് കൈകാര്യം ചെയ്തിരുന്നത്. കൂടാതെ എം വി ഡ്രസ്ഡന്‍ എന്ന കപ്പല്‍ കാറുമായി തുറമുഖത്ത് വന്നപ്പോള്‍ തുറമുഖത്തെ യൂനിയനുകള്‍ സഹകരിച്ചിരുന്നു. എന്നാല്‍ ആദ്യ കപ്പല്‍ തുറമുഖത്ത് വന്നപ്പോള്‍ ഉണ്ടായ തര്‍ക്കം അടുത്ത കപ്പല്‍ വരുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്ത തീര്‍ക്കാം എന്ന് ബ്രദേഴ്‌സ് & സണ്‍സ്‌ന്റെ ഉടമകള്‍ നല്‍കിയ ഉറപ്പ് നടപ്പായില്ല. ഈ സമയത്താണ് വീണ്ടും കപ്പല്‍ തുറമുഖത്ത് അടുത്തത്. ഇത് തര്‍ക്കത്തിന് ഇടയാക്കി. സംസ്ഥാനത്ത് ഏത് പ്രദേശത്തും നിലവിലുള്ള നിയമങ്ങള്‍ പാലിക്കുവാന്‍ വ്യാപാര വാണിജ്യ സമൂഹം ബാധ്യസ്ഥരാണെന്നും നിയമം ലംഘിച്ച് പദ്ധതി പ്രദേശത്ത് ജോലി ചെയ്യുകയും ജോലി ചെയ്യിപ്പിക്കുകയും ചെയ്യുന്നത് കടുത്ത നടപടികള്‍ വിളിച്ചു വരുത്തുമെന്നും ബോര്‍ഡ് ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചയില്‍ തൊഴിലുടമയുടേയും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ബോര്‍ഡ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day