|    Jun 27 Tue, 2017 4:09 pm
FLASH NEWS

കൊച്ചി തുറമുഖത്ത് ആഫ്രിക്കന്‍ ഒച്ചിനെതിരേ പോരാട്ടവുമായി ഫോറസ്റ്റ് റിസര്‍ച്ച് വിഭാഗം

Published : 10th November 2016 | Posted By: SMR

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്ത് ആഫ്രിക്കന്‍ ഒച്ചിനെതിരേ പോരാട്ടവുമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഡിപാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികള്‍ രംഗത്ത്. കഴിഞ്ഞ പത്തു ദിവസമായി എട്ടോളം വരുന്ന വിദ്യാര്‍ഥികള്‍ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ ഡോ. സജീവിന്റെ നേതൃത്വത്തില്‍ തുറമുഖത്ത് ഒച്ചു നശീകരണവുമായി രംഗത്തുണ്ട്. രാവിലെ ആരംഭിക്കുന്ന പ്രവര്‍ത്തനം വൈകിയും തുടരുന്നു. പ്രദേശത്തെ കുറ്റിക്കാട്ടിലും ഒഴിഞ്ഞ പറമ്പുകളിലും സംഘം അരിച്ചുപെറുക്കുന്നു. എണ്ണം തിട്ടപ്പെടുത്തിയ ശേഷം കുട്ടിയിട്ട് തുരിശും പുകയില ലായനിയും ചേര്‍ത്ത മിശ്രിതം തളിച്ച് ഇവയെ കൊന്നൊടുക്കുകയാണ്. ഇവിടെ സമീപത്തെ പറമ്പില്‍ വലിയ കുഴിയെടുത്ത് ഒച്ചുകളെ മൂടുന്നതും സംഘത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ഇതുവരെ എഴുപതിനായിരത്തോളം ഒച്ചുകളെ നശിപ്പിച്ചുകഴിഞ്ഞു. കേരളത്തില്‍ ഏറ്റവും അധികം ഒച്ചുകള്‍ ഉള്ളത് കൊച്ചി തുറമുഖത്താണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തുറമുഖത്തേക്ക് കയറ്റിവരുന്ന തടികള്‍ വഴിയാണ് കേരളത്തിലേക്ക് ഒച്ചുകള്‍ എത്തിച്ചേര്‍ന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൊച്ചിയിലും സമീപ പ്രദേശത്തും ഇതിനകം ആഫ്രിക്കന്‍ ഒച്ചുകള്‍ വന്‍ ഭീഷണി വിതച്ചുകഴിഞ്ഞു. ജനവാസ കേന്ദ്രങ്ങളില്‍വരെ ഒച്ചുകള്‍ ഭീഷണിയായിക്കഴിഞ്ഞു. ഗവേഷക വിദ്യാര്‍ഥികളായ മനിത മുത്തുകുമാര്‍, ഹരിത എന്നിവര്‍ ഒച്ചു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക