|    Nov 25 Sat, 2017 1:25 pm
FLASH NEWS

കൊച്ചി താലൂക്ക് ജനസമ്പര്‍ക്ക പരിപാടി : തീര്‍പ്പാക്കിയത് 159 പരാതികള്‍

Published : 9th August 2017 | Posted By: fsq

 

മട്ടാഞ്ചേരി: ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ നേതൃത്വത്തില്‍ കൊച്ചി താലൂക്കില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ ആകെ ലഭിച്ച 450 പരാതികളില്‍ 159 എണ്ണം തീര്‍പ്പാക്കി. നേരത്തേ ഓണ്‍ലൈനായി ലഭിച്ച 183 പരാതികളില്‍ 159 എണ്ണമാണ് തീര്‍പ്പാക്കിയത്. ബാക്കിയുള്ള 24 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി വിവിധ വകുപ്പുകളിലേക്കയച്ചു. ഓ ണ്‍ലൈനായി ലഭിച്ച പരാതികളില്‍ 122 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. 267 പരാതികള്‍ ഇന്നലെ ലഭിച്ചു. ഇവ തുടര്‍ നടപടികള്‍ക്കായി അതാത് വകുപ്പുകള്‍ക്ക് കൈമാറി. നേരിട്ട് ലഭിച്ച 267 പരാതികളില്‍ 122 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട് 68 പരാതികളും ബാങ്കുകളുമായി ബന്ധപ്പെട്ട് 12 പരാതികളും ലഭിച്ചു. മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് എട്ട് പരാതികളും മറ്റുള്ള വകുപ്പുകളുമായി ബന്ധപ്പെട്ട് 57 പരാതികളും ലഭിച്ചു. ഭൂമി സര്‍വേ, പോക്ക് വരവ് സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കി റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ജന സമ്പര്‍ക്ക വേദിയില്‍ അക്ഷയ കൗണ്ടറില്‍ 82 പേര്‍ ആധാര്‍ രജിസ്‌ട്രേഷനായെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സാമ്പത്തിക സഹായത്തിനായി ഓണ്‍ലൈനായി 26 അപേക്ഷകള്‍ ലഭിച്ചു. പരിഹാരത്തിന്റെ എട്ടാം ഘട്ടമാണ് ഇന്നലെ കൊച്ചിയില്‍ നടന്നത്. നേരത്തേ പറവൂര്‍, കുന്നത്തുനാട്, മൂവാറ്റുപുഴ, ആലുവ, കോതമംഗലം താലൂക്കുകളില്‍ ജനസമ്പര്‍ക്ക പരിപാടി നടന്നിരുന്നു. പൊതുജനങ്ങള്‍ക്ക് വിവിധ പദ്ധതികളെക്കുറിച്ച് സംശയങ്ങള്‍ പരിഹരിക്കാന്‍ വേദി സഹായകമാവുമെന്ന് പരിപാടി ഉദ്്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍ പറഞ്ഞു. ആഗസ്്തില്‍ എല്ലാ വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്ക് വരവ് സംവിധാനം നിലവില്‍ വരുമെന്ന് കലക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. അസി.കലക്ടര്‍ ഇഷ പ്രിയ, കൊച്ചി തഹസില്‍ദാര്‍ ജോസ് മാത്യൂ, അഡീഷണല്‍ തഹസില്‍ദാര്‍ മുഹമ്മദ് സാബിന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക