|    Aug 19 Sat, 2017 1:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കൊച്ചി ടസ്‌കേഴ്‌സിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജി തീര്‍പ്പാക്കി

Published : 5th August 2017 | Posted By: fsq

 

കൊച്ചി: കൊച്ചി  ടസ്‌കേഴ്‌സ് ടീമിനെ 2018 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജിക്കാര്‍ പരാതി ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റിക്കു സമര്‍പ്പിക്കണമെന്നും അവര്‍ക്ക് പ്രയാസമോ വ്യത്യസ്ത അഭിപ്രായമോ ഉണ്ടെങ്കില്‍ ബിസിസിഐക്കു കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൊച്ചി ടസ്‌കേഴ്‌സിനെ നിയമവിരുദ്ധമായി ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ച് യു കെ സതീഷ് കുമാര്‍, മനു ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് തീര്‍പ്പാക്കിയത്. ടീമിനെ പുറത്താക്കിയ ബിസിസിഐയുടെ നടപടി മൂലം കേരളത്തിനും കൊച്ചിക്കും സമ്പദ് വ്യവസ്ഥയില്‍ വലിയ ദോഷമുണ്ടായെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക