|    Feb 19 Sun, 2017 10:20 pm
FLASH NEWS

കൊച്ചി കോര്‍പറേഷന്റെ പാര്‍പിട പദ്ധതി മുടങ്ങിയതിനെതിരേ ഹൈക്കോടതിയില്‍ ഹരജി

Published : 29th October 2016 | Posted By: SMR

കൊച്ചി: ചേരികളില്‍ താസമിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ കൊച്ചി കോര്‍പറേഷന്‍ നടപ്പാക്കുന്ന പാര്‍പിട പദ്ധതി മുടങ്ങിയതിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കൊച്ചി ജനകീയ പുനര്‍നിര്‍മാണ പദ്ധതിയായ സണ്‍റൈസ് കൊച്ചി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കൊച്ചി കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശം. ചേരി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തോടെ യുപിഎ സര്‍ക്കാര്‍ വിഭാവനംചെയ്ത പദ്ധതിയായ രാജീവ് ആവാസ് യോജന പ്രകാരം 2013 ഡിസംമ്പറില്‍ കേന്ദ്ര മോണിറ്ററിങ് ആന്റ് സാങ്ഷനിങ് കമ്മിറ്റി 67.62 കോടി രൂപയാണ് കൊച്ചി ചേരി നിര്‍മാര്‍ജനത്തിന് അനുവദിച്ചത്. കേന്ദ്ര വിഹിതമായ 18 കോടിയില്‍ ഏഴ് കോടി കോര്‍പറേഷന് കൈമാറുകയും ചെയ്തു. ഇതില്‍നിന്നും 34 ലക്ഷം രൂപയോളം കോര്‍പറേഷന്‍ കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ ചെലവഴിച്ചു. 2014 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികാനുമതി ലഭിച്ചിട്ട് രണ്ട് വര്‍ഷത്തിലധികം കഴിഞ്ഞിട്ടും 398 ഭവന രഹിത കുടുംബങ്ങള്‍ക്കുള്ള ഫഌറ്റ് പദ്ധതി ആരംഭിച്ചിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. റേ പദ്ദതിയുടെ കാലാവധി 2017 മാര്‍ച്ചില്‍ അവസാനിക്കുമെന്നും 2016 ഡിസംമ്പറിന് ശേഷം റേ പദ്ധതി പ്രകാരം തുകയൊന്നും സംസ്ഥാന സര്‍ക്കാരിന് കൈമാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം ഫഌറ്റ് പദ്ധതി ആരംഭിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നും ലഭിക്കാനുള്ള 11 കോടി ലഭിക്കാതാവും. അതിനാല്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സണ്‍റൈസ് കൊച്ചിക്കുവേണ്ടി സെക്രട്ടറി ജെയഫിന്‍ കരീം ഹരജി നല്‍കിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക