|    Feb 25 Sun, 2018 7:37 am

കൊച്ചി കോണ്‍ഗ്രസ്സില്‍ കലഹം രൂക്ഷം

Published : 21st January 2017 | Posted By: fsq

 

മട്ടാഞ്ചേരി: കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റിയില്‍ കലഹം രൂക്ഷമാവുന്നു. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ കപ്പലണ്ടിമുക്ക് ഷാദി മഹലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക കൂട്ടായ്മയില്‍ നിലവിലുള്ള ബ്ലോക്ക് ഭാരവാഹികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. എ ഗ്രൂപ്പ് ഇല്ലാതായതോടെ കൊച്ചിയില്‍ പി കെ അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തക കൂട്ടായ്മയി ല്‍ ഉയര്‍ന്ന പ്രധാന ആവശ്യം നിലവിലുള്ള ബ്ലോക്ക് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും പിരിച്ച് വിടണമെന്നാണ്. പി കെ അബ്ദുല്‍ ലത്തീഫിന്റെ കൂടെ നില്‍ക്കുന്ന മണ്ഡലം പ്രസിഡന്റുമാരെയും ഒഴിവാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പകരം ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നവരെ ഉ ള്‍പ്പെടുത്തി കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. കൊച്ചിയില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്താന്‍ ഡൊമിനിക് പ്രസന്റേഷനെ ഡിസിസി നേതൃത്വം അനുവദിക്കരുതെന്നും കൂട്ടായ്മയി ല്‍ ശക്തമായ ആവശ്യമുയര്‍ന്നു. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കൂട്ടായ്മ ഡിസിസി ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ് ഉദ്്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി എ അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എം എം ഷരീഫ്, കെ ബി അഷറഫ്, എം സത്യന്‍, പി ഇസഡ് എ അസീസ്, സി ജി വേണുഗോപാല്‍, അസീം ഹംസ, ടി എം റിയാസ്, ഡിസിസി മെംബര്‍മാരായ സി ജി രമേശ്, എം എ മുഹമ്മദാലി, പോഷക സംഘടന ഭാരവാഹികളായ കെ ബി സലാം, കലാമണ്ഡലം വിജയന്‍, രാജു മാളിയേക്കല്‍, റ്റി റ്റി സെബാസ്റ്റ്യന്‍ സംസാരിച്ചു. നിലവിലുള്ള കമ്മിറ്റികള്‍ ഒഴിവാക്കുന്നത് വരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിക്കേണ്ടന്നും കൂട്ടായ്മ തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss