|    Jul 23 Mon, 2018 9:21 am
Home   >  Todays Paper  >  Page 4  >  

കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ ഒപി നവംബര്‍ മുതല്‍

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിലെ ഔട്ട് പേഷ്യന്റ് ചികില്‍സാ വിഭാഗം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനമായി.
മുഖ്യന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാന്‍സര്‍ ഗവേഷണ കേന്ദ്രം ഭരണസമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തു. ഔട്ട്‌പേഷ്യന്റ് ചികില്‍സാ വിഭാഗം തുടങ്ങുന്നതിനാവശ്യമായ വിദഗ്ധ ഡോക്ടര്‍മാരെ തിരഞ്ഞടുക്കുന്നതിന്  കാന്‍സര്‍ ഗവേഷണ കേന്ദ്രം സ്‌പെഷ്യല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. ഡോക്ടര്‍, നഴ്‌സ് തുടങ്ങി തസ്തികകളിലേക്കുള്ള നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാനും തീരുമാനമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss