|    Oct 19 Fri, 2018 12:28 am
FLASH NEWS

കൊച്ചിയുടെ സ്‌നേഹത്തില്‍ മനസ് നിറഞ്ഞ് ഷാര്‍ജ ഭരണാധികാരി

Published : 28th September 2017 | Posted By: fsq

 

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ഊഷ്മളമായ ആതിഥേയത്വത്തിലും കൊച്ചിയിലെ ജനങ്ങളുടെ സ്‌നേഹത്തിലും മനസ് നിറഞ്ഞ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കൊച്ചിക്കാര്‍ നല്‍കിയ സ്‌നേഹവും സ്വീകരണവും സുല്‍ത്താന്റെ പ്രശംസ പിടിച്ചു പറ്റി. ഇന്നലെ രാവിലെ തിരുവനന്തപുരത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുല്‍ത്താനെ തൃശൂര്‍ പൂരത്തിന് സമാനമായ സ്വീകരണം ഒരുക്കിയാണ് കൊച്ചി വരവേറ്റത്.  നേരത്തെ വിമാനത്താവളത്തി ല്‍ വെച്ച് എം എ യൂസഫലിയും കുടുംബാംഗങ്ങളും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സിയാല്‍ എം ഡി വി ജെ കുര്യന്‍, ഐ ജി വിജയന്‍, സിഐഎസ്എഫ് കമാണ്ടറും  മറ്റും ചേര്‍ന്ന് സ്വീകരിച്ചു.  നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും പഞ്ചവാദ്യവും ശിങ്കാരിമേളവും കാവടിയാട്ടവും കഥകളിയും, മോഹിനിയാട്ടവും തെയ്യവും, തൃശൂര്‍ പുലിക്കളി സംഘത്തിന്റെ പുലിക്കളിയുമൊക്കെ ചേര്‍ന്ന്് ഒരുക്കിയ ഉല്‍സവാന്തരീക്ഷത്തില്‍ അദ്ദേഹം കുറച്ചു സമയം ചെലവഴിച്ചു.   തൃശ്ശൂര്‍ പൂരം മാതൃകയില്‍ സ്വീകരണം ഒരുക്കിയ സ്ഥലത്ത്  ലുലു എക്സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് സുല്‍ത്താനെ ബൊക്കെ നല്‍കി സ്വീകരിച്ചു. പുലിക്കളി കണ്ട് അല്‍പനേരം നോക്കി നിന്ന സുല്‍ത്താനോട് ഇത് തന്റെ ജന്മദേശമായ തൃശ്ശൂരില്‍ നിന്നെത്തിയ പുലികളാണെന്നും വര്‍ഷം തോറും പുലിക്കളി തൃശ്ശൂരിന്റെ അത്യന്തം ആവേശം നിറഞ്ഞ ഒരു കലാരൂപമാണെന്നും ആതിഥേയനായ യൂസഫലി ശൈഖ്  സുല്‍ത്താനോട് വിശദീകരിച്ചു. തുടര്‍ന്ന് നേരെ കടവന്ത്രയിലുള്ള യൂസഫലിയുടെ വസതിയിലേക്ക് പുറപ്പെട്ടു.  ശൈഖ് സുല്‍ത്താന്റെ  പത്‌നി ശൈഖ  ജവാഹര്‍ ബിന്റ് മുഹമ്മദ് അല്‍ ഖാസിമി, യൂസഫലിയുടെ പത്—നി സാബിറ യൂസഫലി, മകള്‍ ഷഫീന യൂസഫലി   മറ്റൊരു വാഹനത്തില്‍    ഒരുമിച്ചായിരുന്നു യാത്ര.  കടവന്ത്രയിലെ വസതിയില്‍   സഹോദരനും  ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്—റഫലി ലുലു ഡയറക്ടര്‍ എം എ സലീം സുല്‍ത്താനെ സ്വീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss