|    Aug 20 Mon, 2018 2:21 am
FLASH NEWS
Home   >  Kerala   >  

കൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Published : 9th June 2017 | Posted By: mi.ptk

കൊച്ചി: കൊച്ചിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു.സിപിഎം വടുതല ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായ എംഎം ജിനേഷിനാണ് കുത്തേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് വടുതലയില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഎം വടുതല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് ശേഷമാണ് ആക്രമണമുണ്ടായത്.
കുത്തേറ്റ ജിനേഷിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തല്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss